പുതുക്കിയ രജിസ്ട്രേഷന് വ്യവസ്ഥ മൂലം അവസരം നിഷേധിക്കപ്പെട്ട ഓസ്ട്രേലിയയിലെ ആയിരക്കണക്കിനു മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ ഇടപെടല്‍. ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സുജാത സിംഗിനു മന്ത്രി നിര്‍ദേശം നല്കി. ഇക്കാര്യം ആവശ്യപ്പെട്ടു ജോസ് കെ. മാണി എംപിയും വയലാര്‍ രവിയെ സന്ദര്‍ശിച്ചിരുന്നു.
ഓസ്ട്രേലിയന്‍ നഴ്സിംഗ് രജിസ്ട്രേഷനാവശ്യമായ പുതുക്കിയ വ്യവസ്ഥകളടങ്ങിയ വിജ്ഞാപനം കഴിഞ്ഞ മാസം 29- നാണു പുറത്തിറങ്ങിയത്. പുതിയ വ്യവസ്ഥ പ്രകാരം ഐഇഎല്‍ടിഎസ് ഏഴു ബാന്‍ഡ് സ്കോറില്‍ പാസാകുന്നവര്‍ക്കു മാത്രമേ ഓസ്ട്രേലിയന്‍ നഴ്സിംഗ് ബോര്‍ഡിന്റെ രജിസ്ട്രേഷന് ലഭിക്കുകയുള്ളു. മുമ്പ് ആറു ബാന്‍ഡില്‍ പാസാകുന്നവര്‍ക്കും രജിസ്ട്രേഷന് അര്‍ഹതയുണ്ടായിരുന്നു. ഇതനുസരിച്ച് ഓസ്ട്രേലിയയിലെ ബാച്ചിലര്‍ ഓഫ് നഴ്സിംഗ് പോസ്റ്റു രജിസ്ട്രേഷന് കോഴ്സിന് ആയിരക്കണക്കിന് മലയാളികളടക്കം നിരവധി കുട്ടികളാണ് ചേര്‍ന്നത്.
25 ലക്ഷം രൂപ വരെ ഫീസിനത്തില്‍ ചെലവഴിക്കുകയും പഠനം ആരംഭിക്കുകയും ചെയ്ത ഈ വിദ്യാര്‍ഥികളെയാണ് പുതിയ തീരുമാനം ദുരിതത്തിലാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല