സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ എത്തും. അടുത്തമാസം ഒന്നാം തിയതി മുതല്‍ 14 ാം തിയതി വരെയുള്ള വിമാനങ്ങളുടെ പട്ടിക പുറത്തുവന്നു. യുഎഇ, ബഹ്റിന് എന്നിവിടങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്ന് 13 ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിങ്കപ്പൂരില്‍ നിന്ന് ഒരു വിമാനവും സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും വിമാനങ്ങള്‍ എത്തുന്നത്. ഒന്നാം തിയതി ബഹ്റൈന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും. 177 യാത്രക്കാര്‍ വീതമായിരിക്കും ഈ വിമാനങ്ങളില്‍ വരുന്നത്. മുന്‍ഗണനാക്രമം പാലിച്ച് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.
കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ സർവീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇതുവരെ 750 വിമാനങ്ങളിലായി ഒന്നര ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാംഘട്ടത്തിൽ അവശേഷിക്കുന്ന 175 വിമാന സർവീസുകൾ വരും ദിവസങ്ങളിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ 2ന്
ന്ദേഭാരത് മിഷന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് എത്തും. കൊച്ചിയിലേക്കാണ് വിമാനം. ദില്ലി വഴിയാണ് വിമാനം കൊച്ചിയിൽ എത്തുക. നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തിൽ മാത്രം അമേരിക്കയിൽ നിന്ന് നാൽപ്പത്തിയഞ്ച് സർവ്വീസുകൾ ഉണ്ടായപ്പോഴും കേരളത്തെ അവഗണിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.
വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിലേറെ മലയാളികളായിരുന്നു വന്ദേഭാരത് ദൗത്യത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ജൂലൈ മൂന്നിന് തുടങ്ങുന്ന നാലാം ഘട്ടത്തിലും അമേരിക്കയിൽ നിന്ന് ഒരു വിമാനം കേരളത്തിലേക്കുണ്ടാകും.
ജൂലൈ ഒന്നുമുതൽ കേരളത്തിലേക്ക് വരുന്ന വിമാനങ്ങൾ ഇവയാണ്,
ജൂലൈ 1
- ബഹ്റൈൻ- കണ്ണൂർ
- ബഹ്റൈൻ- കൊച്ചി3. മസ്കറ്റ്- കണ്ണൂർ
- മസ്കറ്റ്- തിരുവനന്തപുരം
- മസ്കറ്റ്- കണ്ണൂർ
- മസ്കറ്റ്- തിരുവനന്തപുരം
- ദുബായ്- കൊച്ചി
ജൂലൈ 2
- അബുദാബി- കോഴിക്കോട്
- ബഹ്റൈൻ- കൊച്ചി
- ബഹ്റൈൻ- കോഴിക്കോട്
- അബുദാബി- കൊച്ചി
- ദുബായ്- കൊച്ചി
- ദുബായ്- കണ്ണൂർ
- അബുദാബി- കണ്ണൂർ
ജൂലൈ 3
- ബഹ്റൈൻ- തിരുവനന്തപുരം
- ബഹ്റൈൻ- കോഴിക്കോട്
17 ബഹ്റൈൻ- കണ്ണൂർ - ബഹ്റൈൻ- കൊച്ചി
- മസ്കറ്റ്- കൊച്ചി
- ദുബായ്- കോഴിക്കോട്
- ദുബായ്- കൊച്ചി
- അബുദാബി- തിരുവനന്തപുരം
ജൂലൈ 4
- ബഹ്റൈൻ- തിരുവനന്തപുരം
- ബഹ്റൈൻ- കൊച്ചി
- ബഹ്റൈൻ- കോഴിക്കോട്
- ദുബായ്- കൊച്ചി
- അബുദാബി- കൊച്ചി
- ദുബായ്- കണ്ണൂർ
ജൂലൈ 5
- ബഹ്റൈൻ- കൊച്ചി
30 ബഹ്റൈന്‍ – കണ്ണൂർ - മസ്കറ്റ്- തിരുവനന്തപുരം
- മസ്കറ്റ്- കോഴിക്കോട്
- ദുബായ്- കോഴിക്കോട്
- ദുബായ്- കൊച്ചി
ജൂലൈ 6
- ബഹ്റൈൻ- തിരുവനന്തപുരം
- ബഹ്റൈൻ- കോഴിക്കോട്
- മസ്കറ്റ് – കൊച്ചി
- ദുബായ്- കോഴിക്കോട്
- ദുബായ്- തിരുവനന്തപുരം
40 അബുദാബി- കൊച്ചി
ജൂലൈ 7
- ബഹ്റൈൻ- കൊച്ചി
- ബഹ്റൈൻ- കോഴിക്കോട്
- ബഹ്റൈൻ – തിരുവനന്തപുരം
- സിംഗപൂർ- കൊച്ചി
- ദുബായ്- കൊച്ചി
- അബുദാബി- തിരുവനന്തപുരം
ജൂലൈ 8
- ബഹ്റൈൻ- തിരുവനന്തപുരം
- ബഹ്റൈൻ- കണ്ണൂർ
- മസ്കറ്റ്- കൊച്ചി
- ദുബായ് – കോഴിക്കോട്
- ദുബായ്- തിരുവനന്തപുരം
- ദുബായ്- കൊച്ചി
- അബുദാബി- കണ്ണൂർ
- ബഹ്റൈൻ- കൊച്ചി
ജൂലൈ 9
- ബഹ്റൈൻ- കോഴിക്കോട്
- അബുദാബി- കോഴിക്കോട്
- ദുബായ്- കൊച്ചി
- ദുബായ്- കണ്ണൂർ
ജൂലൈ 10
- ബഹ്റൈൻ- കൊച്ചി
- ബഹ്റൈൻ- തിരുവനന്തപുരം
- ക്വാലാലംപൂർ- കൊച്ചി
- മസ്കറ്റ്- കണ്ണൂർ
- അബുദാബി- കണ്ണൂർ
- ദുബായ്- കോഴിക്കോട്
- ദുബായ്- തിരുവനന്തപുരം
- അബുദാബി- കൊച്ചി
ജൂലൈ 11
- ക്വലാലംപൂർ- കൊച്ചി
- ദുബായ്- കണ്ണൂർ
- ബഹ്റൈൻ- കോഴിക്കോട്
- ബഹ്റൈൻ- തിരുവനന്തപുരം
- ബഹ്റൈൻ- കണ്ണൂർ
- ദുബായ് – കൊച്ചി
ജൂലൈ 12
- ബഹ്റൈൻ- കോഴിക്കോട്
74.ബഹ്റൈൻ- തിരുവനന്തപുരം - ബഹ്റൈൻ- കോഴിക്കോട്
- ബഹ്റൈൻ- തിരുവനന്തപുരം
- മസ്കറ്റ്- കൊച്ചി
- ദുബായ്- തിരുവനന്തപുരം
- ദുബായ്- കണ്ണൂർ
ജൂലൈ 13
- ബഹ്റൈൻ- കൊച്ചി
- മസ്കറ്റ്- കണ്ണൂർ
- മസ്കറ്റ്- തിരുവനന്തപുരം
- ബഹ്റൈൻ- കൊച്ചി
- ദുബായ്- തിരുവനന്തപുരം
- ദുബായ് – കൊച്ചി
- ദുബായ്- കണ്ണൂര്‍
ജൂലൈ 14
- ബഹ്റൈൻ- കൊച്ചി
- ബഹ്റൈൻ- തിരുവനന്തപുരം
- ബഹ്റൈൻ- കണ്ണൂർ
- ബഹ്റൈൻ- കൊച്ചി
- ബഹ്റൈൻ- തിരുവനന്തപുരം
- ബഹ്റൈൻ- കണ്ണൂർ
- ദുബായ്- കൊച്ചി
- അബുദാബി- കൊച്ചി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല