സംതൃപ്തിയുള്ള ലൈംഗിക ജീവിതം എക്സ് വൈഫിന് നല്‍കാത്ത ഭര്‍ത്താവിനോട് നഷ്ടപരിഹാരമായി ആയിരക്കണക്കിന് പൌണ്ടുകള്‍ നല്കാന് കോടതി നിര്‍ദേശിച്ചിരിക്കുന്നു. തന്റെ 21 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ലൈംഗികപരമായി ഭര്‍ത്താവില്‍ നിന്നും കിട്ടേണ്ടതൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്ന് ഭാര്യ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ വിചിത്രമായ വിധി. ഫ്രാന്‍സിലെ സിവില്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 215 ല്‍ പരാമര്‍ശിക്കുന്ന ‘ദമ്പതികള്‍ പരസ്പരം എല്ല്ലാം പങ്കു വെക്കണം’ എന്ന നിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണ് 51 കാരനായ ഭര്‍ത്താവിനോട് 8500 പൌണ്ട് ഭാര്യയ്ക്ക് നല്കാന് കോടതി നിര്‍ദേശിച്ചത്.
ജഡ്ജി പറയുന്നത് ലൈംഗിക ബന്ധം വിവാഹത്തില്‍ നിന്നും പങ്കാളിക്ക് ലഭിക്കേണ്ട പ്രധാന കാര്യമാണെന്നാണ്. ബെഡ്റൂമിലെ ഭര്‍ത്താവിന്റെ പരാജയത്തെ തുടര്‍ന്നു രണ്ടു വര്‍ഷം മുന്‍പാണ് ജീന്‍ ലൂയിസ് ബിയുടെ ഭാര്യ കോടതിയെ സമീപിച്ചത്. തുടര്‍ന്നു കോടതി ഇവര്‍ക്ക് ഡൈവോഴ്സ് വിധിക്കുകയും ചെയ്തതാണ് എന്നാല്‍ സംതൃപ്തമായ ലൈംഗിക ജീവിതം തരാത്ത ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി 47 കാരിയായ ഭാര്യ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം തനിക്ക് ഭാര്യയ്ക്ക് സംതൃപ്തമായ ലൈംഗിക ജീവിതം നല്കാന് ആരോഗ്യശേഷി ഇല്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ പറയുകയും ചെയ്തു. എയിക്സ് എന്‍ പ്രവിശയിലുള്ള ഫ്രാന്‍സിലെ ഉയര്‍ന്ന കോടതിയിലെ ജഡ്ജി ഈ വിചിത്രമായ വിധി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞതിങ്ങനെ ‘ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗിക ബന്ധം ദാമ്പത്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഈ കേസില്‍ ഭാര്യയ്ക്ക് അത്തരം ജീവിതം ലഭിച്ചിട്ടില്ല. വിവാഹം കഴിക്കുമ്പോള്‍ പരസ്പരം സംതൃപ്തമായ ലൈംഗിക ജീവിതം നല്‍കാനാകുമെന്ന് പങ്കാളികള്‍ ഉറപ്പിക്കണം’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല