സാബു ചുണ്ടക്കാട്ടില്‍
മന്‍ഞ്ചസ്റ്റര്‍ : മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലൂടെ മക്കള്‍ക്ക് ഉദാത്ത മാതൃകയായി തീരണമെന്നു പ്രശസ്ത വചന പ്രഘോഷകനും ആതിരമ്പുഴ കാരിസ്ഭവന്‍ ധ്യാന കേന്ദ്രം ഡയറകറ്ററുമായ ഫാ: കുര്യന്‍ കാരിയ്ക്കല്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്പതു വരെ ഷോം സെന്റ് എഡ്വേര്‍ഡ്സ് ആര്‍.സി ചര്‍ച്ച് ഹാളില്‍ നടന്ന വചന പ്രഘോഷത്തിലും ദിവ്യബലിയിലും സംസാരിക്കുകയായിരുന്നു അദേഹം. യൂറോപ്യന്‍ രാജ്യങ്ങളില്‍ മക്കള്‍ വഴി തെറ്റുവാനുള്ള സാധ്യത കൂടുതലാണ്. ഇത് മനസിലാക്കി ഭവനങ്ങളില്‍ സന്ധ്യാ പ്രാര്‍ത്ഥന മുടക്കാതെ പ്രാര്‍ഥനാപരമായ ജീവിതം നയിക്കുവാന്‍ ധ്യാനഹാളില്‍ കൂടിയ വിശ്വാസ സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. കുടുംബ നവീകരണവും ശിശുപാലനവും എന്നാ വിഷയത്തെ ആസ്പദമാക്കി ആയിരുന്നു പ്രഘോഷണം. മഞ്ചസ്റ്ററില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകള്‍ വചന പ്രഘോഷത്തിലും ദിവ്യബലിയിലും പങ്കു കൊണ്ട്. ബിജു, ജോജിന്‍ ജോബി തുടങ്ങിയവര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഏവര്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല