സാബു ചുണ്ടക്കാട്ടില്‍
ഓള്‍ഡര്‍ഷോട്ട് : ഓള്‍ഡര്‍ഷോട്ട് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ പതിനേഴാം തിയ്യതി ശനിയാഴ്ച നടക്കും. കൊനറ്റ് ലിഷര്‍ സെന്ററില്‍ രാവിലെ 10 മുതല്‍ 12.30 വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങള്‍ നടക്കും. വടംവലിയെ തുടര്‍ന്നു വിഭവ സ്മൃദമായ ഓണസദ്യ നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ചെണ്ട മേളവും ഗാനമേളയും പരിപാടിയുടെ ഭാഗമാകും. ഓള്‍ഡര്‍ഷോടിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ ഭാരവാഹികള്‍ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
വേദിയുടെ വിലാസം:
Cannaught Leisure Centre
GU124AS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല