സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആ നല്ല നാളുകളുടെ മധുര സ്മരണകളുണര്‍ത്തി വീണ്ടുമൊരു പൊന്നോണം. ബോറാംവുഡ്, സ്റ്റേവനേജ്, എന്‍ഫീല്‍ഡ്, പാമെര്‍സ് ഗ്രീന്‍, എഡ്മണ്ടന്‍ തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പുന്ന കൂടിച്ചേരല്‍ ‘പൊന്നോണം ബോറാംവുഡ് 2011’ ന് സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ബോറാംവുഡിലുള്ള ഫെയര്‍ വെ ഹാളില്‍ വെച്ച് തിരി തെളിയും.
കലാകായിക പരിപാടികളും വിവിധയിനം കളികളും കോര്‍ത്തിണക്കി നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ ആരെയും ആ നല്ല കാലത്തിന്റെ ഓര്‍മകളിലേക്ക് കൈപിടിച്ചു നടതുന്നവയായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. വിഭവ സമൃദമായ ഓണസദ്യ പരിപാടിയുടെ ആകര്‍ഷണമാണ്.
ഈ അസുലഭമായ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത്, ഈ തിരുവോണം അവിസ്മരണീയമായ അനുഭവമാക്കി മാറ്റുവാന്‍ എല്ലാ മലയാളികളെയും സ്നേഹതോടെ ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: –
സാജു വെല്ലപ്ലാമുറിയില്‍: 07882643201
സണ്ണി ഏറത്തെടത്തു: 07809445345
റെജി പള്ളിപറമ്പില്‍ : 07838082922
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല