ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്ക് വിക്കിലീസ്ക് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയുടെ മറുപടി. തന്നെ ഭ്രാന്താശുപത്രിയില്‍ അടയ്ക്കണമെന്ന പരാമര്‍ശത്തില്‍ മായാവതി മാപ്പു പറയണമെന്ന് പറഞ്ഞ അസാഞ്ചെ ഒരു പ്രൈവറ്റ് ജെറ്റ് അയക്കുകകയാണെങ്കില് മായാവതിക്ക് കുറച്ച് നല്ല ബ്രിട്ടീഷ് പാദരക്ഷകള്‍ അയച്ചുതരാമെന്നും വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലാണ് മായാവതിക്ക് അസാഞ്ചെ മറുപടി നല്‍കിയത്.
വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങള്‍ യുഎസ് സ്ഥാനപതികാര്യാലയം ഉദ്യോഗസ്ഥര്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്നുള്ളതാണ്. ഇതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മായാവതി ഹില്ലരിയോടാണ് പറയേണ്ടതെന്നും അസാഞ്ചെ വ്യക്തമാക്കി.
ലണ്ടനില്‍ ഭ്രാന്താശുപത്രിയില്ലെങ്കില് ഉത്തര്‍പ്രദേശിലേക്ക് വരാമെന്ന മായാവതിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ. അതിനായി ഒരു സ്വകാര്യ ജെറ്റ് അയക്കുകയാണെങ്കില്‍ കുറച്ചു പുതിയ ബ്രിട്ടീഷ് പാദരക്ഷകളുമായി താന്‍ ഉത്തര്‍പ്രദേശിലേക്ക് വരാമെന്നും അസാഞ്ചെ വ്യക്തമാക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല