മദ്യപാനം ഒരു കലയാണെന്നും ആ കലാലോകത്തെ ചക്രവര്‍ത്തിമാരാണ് തങ്ങളെന്നും അഹങ്കരിക്കുന്നവരാണ് മലയാളികള്‍. മദ്യം കണ്ടുപിടിച്ചതുപോലും തങ്ങള്ക്കുവേണ്ടിയാണെന്നു പ്രഖ്യാപിക്കാന്‍വരെ മലയാളിക്കു മടിയില്ല. സംസ്ഥാന ഖജനാവിലേക്ക് മദ്യപാനത്തിലൂടെ തങ്ങളാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നതെന്നാണ് കേരളീയര്‍ അഭിമാനപൂര്‍വം പറയുന്നത്. ഓരോ ദിവസവും മലയാളി മദ്യവിഷയത്തില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണെന്നതു യഥാര്‍ഥ്യമാണ്. എന്നാല്‍, ന്യൂയോര്‍ക്കിലെ ഒരു സംഘം കുടിയന്മാരുടെ കഥകേട്ടാല്‍ തലമൂത്ത മലയാളി മദ്യപന്മാരും തോറ്റ് സുല്ലിടും.
13 പേരടങ്ങിയ ഈ കൂടിയന് സംഘം ഒറ്റ ദിവസം കൊണ്ട് 200 ബാറുകളാണ് കയറിയിറങ്ങി മദ്യപിച്ചത്. ന്യയോര്‍ക്കിലെ മാന്‍ഹാട്ടനിലുള്ള ഇരുന്നൂറോളം മദ്യശാലകളിലാണ് ഇവര്‍ സന്ദര്‍ശനം നടത്തിയത്. വെറുതെ കയറി ഇറങ്ങുക മാത്രമല്ല ഇവിടെനിന്നെല്ലാം മദ്യപിക്കുകയും ചെയ്തു ഇവര്‍. ആര്‍ത്തിക്കാരായ പതിമൂന്നു പേര് എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചത്. സംഘത്തിനു നേതൃത്വം കൊടുത്ത ക്രിസ് സോള്റാസിന്റെയും ബിയ റിഗിന്റെയും വിവാഹവാര്‍ഷികാഘോഷത്തിന്റെ ഭാഗമായിരുന്നു റെക്കോഡ് സൃഷ്ടിച്ച ഈ ബാര്‍ സന്ദര്‍ശനം. ഒറ്റ ദിവസം കൊണ്ട് 170 ബാറുകള്‍ സന്ദര്‍ശിച്ചു മദ്യപിച്ച മുന്‍ ഗിന്നസ് ബുക്ക് റെക്കോഡാണ് ഇവര്‍ തകര്‍ത്തത്. ബാറില്‍ കയറി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അതോടൊപ്പം തങ്ങള്‍ ബാറില്‍കയറി മദ്യപിച്ചതിനു ബാര്‍ അധികൃതരില്‍നിന്നു രേഖാമൂലമുള്ള സാക്ഷിപത്രവും ഇവര്‍ വാങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല