മാത്യു മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ളണ്ടിലെ അച്ചായന്മാർ” നടത്തിയ ടിക്ടോക് മൽസരം അത്യധികം ആവേശം നിറഞ്ഞതായിരുന്നു. മലയാള സിനിമയിലെ നടീനടന്മാർ അന്വശരമാക്കിയ പല പല വേഷങ്ങളിൽ പാടിയും അഭിനയിച്ചും മൽസരാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ആറാം തമ്പുരാൻ എന്ന സിനിമയിലെ ജഗന്നാഥനെയും കൊളപ്പുള്ളി അപ്പനെയും ഒരുമിച്ച് അവതരിപ്പിച്ച് മാത്യൂ ജോസ് കാന്റെബെറി ഒന്നാം സമ്മാനമായ 150 പൌണ്ട് സ്വന്തമാക്കി. രണ്ടാം സമ്മാനമായ 75 പൌണ്ട് അനന്തഭദ്രത്തിലെ ദിഗംബരനെ അവതരിപ്പിച്ച തോമസ് മാത്യൂ ഗ്രേറ്റ് യാർമൌത്തും , ഗാർഗീഹപീഡനങ്ങളെക്കുറിച്ച് സമൂഹത്തിന് സന്ദേശം നൽകിയ കോട്ടയം കാക്കത്തുമലയിലെ ആനി വാവച്ചി ചിന്നൂസും പങ്കിട്ടു. തേൻമാവിൻ കൊമ്പത്തെ കാർത്തുമ്പിയെ അവതരിപ്പിച്ച കിങ്ങണി റെയ്നോ ബെൽഫാസ്റ്റ് എന്ന കൊച്ചുമിടുക്കി സ്പെഷ്യൽ ജൂറി അവാർഡിന് അർഹയായി.
111 എർട്രികളിൽ നിന്നും 15 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്ത് അവരിൽ നിന്നുമാണ് സമ്മാനാർഹരെ വിധികർത്താക്കൾ കണ്ടെത്തിയത്. ഒന്നിനൊന്ന് മികച്ച എൻട്രികളായിരുന്നതിനാൽ സമ്മാനാർഹരെ കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടിയെന്ന് വിധികർത്താക്കൻ പറഞ്ഞു. സാബുഘോഷ് മാത്യു, ബിജു സെബാസ്റ്റ്യൻ ചെമ്പോട്ടി എന്നിവരായിരുന്നു ടിക് ടോക് മത്സരത്തിൻ്റെ വിധികർത്താക്കൾ. ഇംഗ്ലണ്ടിലെ അച്ചായൻമാർ മുൻപ് ഫോട്ടോ കോൺടെസ്റ്റ്, റൊമാൻ്റിക് കപ്പിൾസ് മത്സരം, മീശ മത്സരം, ഉദ്യാനപാലകൻ എന്നിങ്ങനെ വിത്യസ്തങ്ങളായ മത്സരങ്ങൺ നടത്തി ശ്രദ്ധ നേടിയിരുന്നു.
അച്ചായൻ ഗ്രൂപ്പിലുള്ള കലാകാരമാരെ വളർത്താൻ ഇത്തരത്തിലുള്ള മൽസരങ്ങൾ ഇനിയും സംഘടിപ്പിക്കുമെന്ന് കലയെയും കലാകാരമാരെയും ഒരുപാട് സ്നേഹിക്കുന്ന അഡ്മിൻ റോയി ജോസഫ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല