രാജ്യാന്തര സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചു കയറിയപ്പോള്‍ ജര്‍മനിക്കു സമനിലക്കുരുക്ക്. ധാക്കയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന 3-1 ന് നൈജീരിയയെയാണ് പരാജയപ്പെടുത്തിയത്. യൂറോ 2012 യോഗ്യതാ റൌണ്ടില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ജര്‍മനിയെ പോളണ്ട് സ്വന്തം തട്ടകത്തില്‍വച്ച് 2-2 ന് സമനിലയില്‍ പിടിച്ചു.
ലെവന്‍ഡോവ്സ്കി (55), ബ്ളസ്കോവ്ഷി (പെനാല്‍റ്റി – 89) എന്നിവരാണ് പോളണ്ടിനു വേണ്ടി ഗോള്‍ നേടിയത്. ടോണി ക്രൂസ് (പെനാല്‍റ്റി – 68), കക്കാവു (90) എന്നിവര്‍ ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ളിക് 4-0 ന് ഉക്രെയിനെയും ബെല്‍ജിയം 1-0 ന് അമേരിക്കയെയും വെനിസ്വേല 2-1 ന് ഗ്വിനിയായെയും പരാജയപ്പെടുത്തി.
സ്പെയിനിനു കൂറ്റന്‍ ജയം
ഫ്ളോറെന്‍സ്: പകരക്കാരനായി ഇറങ്ങി 85 -ാം മിനിറ്റില്‍ ഗോള്‍ നേടിയ പസീനിയിലൂടെ ഇറ്റലിയും 2012 യൂറോ കപ്പ് ഫുട്ബോളിന് യോഗ്യത സ്വന്തമാക്കി. യോഗ്യതാ റൌണ്ടില്‍ സ്ളോവേനിയയെ 1-0 നു മറികടന്നാണ് ജര്‍മനിക്കു പിന്നാലെ ഇറ്റലി യോഗ്യതാ റൌണ്ടിലൂടെ യൂറോ കപ്പിലേക്കെത്തുന്ന രണ്ടാമത്തെ ടീമായത്. ആതിഥേയരായ പോളണ്ടും ഉക്രെയിനും ഒഴികെയുള്ള ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിക്കുന്നത്. മറ്റു മത്സരങ്ങളില്‍ ഹോളണ്ട് 2-0 നു ഫിന്‍ലന്‍ഡിനെയും ഡെന്മാര്‍ക്ക് 2-0 ന് നോര്‍വയെയും സ്പെയിന്‍ 6-0 ന് ലീക്റ്റന്‍സ്റീനെയും ഇംഗ്ളണ്ട് 1-0 ന് വെയില്‍സിനെയും പരാജയപ്പെടുത്തി. ഹോളണ്ട്, ഇംഗ്ളണ്ട്, സ്പെയിന്‍ എന്നിവര്‍ യോഗ്യത ഉറപ്പാക്കി തങ്ങളുടെ ഗ്രൂപ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ളണ്ട് ആഷ്ലി യംഗിന്റെ (35) ഗോളിലൂടെയാണ് വെല്‍സിനെ കീഴടക്കിയത്. ഗ്രൂപ്പ് ഐയില്‍ അല്‍വാരോ നെഗ്രെഡോയുടെയും (33, 37) ഡേവിഡ് വിയ്യയുടെയും (60, 79) ഇരട്ട ഗോളിലൂടെ സ്പെയിന്‍ ജയിച്ചുകയറി. സാവി (45), സെല്‍ജിയൊ റാമോസ് (52) എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ഗ്രൂപ്പ് ഇയില്‍ കെവിന്‍ സ്ട്രീറ്റ്മെന്‍ (29), ലൂക് ഡി ജോംഗ് (90) എന്നിവരാണ് ഹോളണ്ടിനു ഫിന്‍ലന്‍ഡിനു മേല്‍ ജയം നല്കിയത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല