സ്വന്തം ലേഖകൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൌദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഖത്തറിന്റെ കീഴിലുള്ള സ്പോര്‍ട്സ് ചാനല്‍ നെറ്റ് വര്‍ക്കായ beIN sports നെ പൂര്‍ണമായും നിരോധിച്ചതായി സൌദി സര്‍ക്കാര്‍ ചെവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.
ഖത്തറിന്റെ beIN sports പറഷമിയര്‍ ലീഗിന്റെ പശ്ചിമേഷ്യയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും പ്രധാന ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയാണ്.സൌദി ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഓഹരി സ്വന്തമാക്കുമ്പോള്‍ ഈ പ്രീമിയര്‍ ലീഗിലെ ഒരു ഷെയര്‍ ഹോള്‍ഡറായി സൌദി മാറും. ഇതേ പ്രീമിയര്‍ ലീഗിന്റെ പങ്കാളികളായ ഖത്തര്‍ നെറ്റ് വര്‍ക്കിനെയാണ് സൌദി ഇപ്പോള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.
ഫലത്തില്‍ ന്യൂകാസ്റ്റില്‍ മത്സരങ്ങളോ പ്രീമിയര്‍ ലീഗ് മത്സരങ്ങളോ കാണാന്‍ സൌദി പരൗരര്ക്ക് നിലവില്‍ കഴിയില്ല. സൌദി ആസ്ഥാനമായുള്ള beoutQ എന്ന സ്പോര്‍ട് ചാനലിനെതിരെ പൈറസിയുടെ പേരില്‍ മൂന്ന് വര്‍ഷത്തോളമായി പ്രിമിയര്‍ ലീഗ് നിയമ പോരാട്ടവും നടത്തുകയുമാണ്.
സൌദിയുടെ തീരുമാനത്തിനെതിരെ BeIN സ്പോര്ടസ് രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം അനുചിതമാണെന്ന് പറഞ്ഞ ഖത്തര്‍ ചാനല്‍ സൌദി പൗരര്‍ക്ക് ഇനി എങ്ങനെയാണ് നിയമപരമായി പ്രീമിയര്‍ ലീഗ് മാച്ചുകള്‍ കാണാന്‍ പറ്റുക എന്നും ചോദിക്കുന്നു. ഇത് എങ്ങനെയാണ് സൌദി വിഷന്‍ 2030 ന് അനുയോജ്യമാവുക എന്നും BeIN സ്പോര്‍ട്സ് ചോദിച്ചു.
ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഏറ്റെടുക്കുമ്പോള്‍ സൌദിക്കായി പ്രത്യേക ദേശീയ കരാര്‍ ഉണ്ടാക്കാന്‍ സൌദി ശ്രമിക്കുമെന്നാണ് സൂചന. ഒപ്പം Bein നുമായുള്ള കരാര്‍ പിളര്‍ത്താനും സൌദി ശ്രമിച്ചേക്കാം. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് 2017 മുതല്‍ ഖത്തര്‍ ചാനലിന് നേരത്തെ ഉപരോധമുണ്ടായിരുന്നു. ഇതിന്റെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കുയാണെന്നാണ് സൌദി അറിയിച്ചിരിക്കുന്നത്. സൌദി അറേബ്യ ജനറല്‍ അതോറിറ്റി ഫോര്‍ കോംപിറ്റീഷന്‍ ആണ് തീരുമാനമറിയിച്ചിരിക്കുന്നത്.
സൌദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ( പി.ഐ.എഫ്) ആണ് 375 മില്യണ്‍ ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. 375 മില്യണ്‍ ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല