സാബു ചുണ്ടക്കാട്ടില്‍
തിരുവോണത്തിന് മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് വിരുന്നൊരുക്കുവാന്‍ അനൂപ് ശങ്കറും ഐഡിയ സ്റ്റാര്‍ സിങ്ങേഴ്സും എത്തുന്നു. ഒന്പതാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മുതല്‍ വിഥിന്‍ ഷോ ഫോറം സെന്ററിലാണ് കലാവിരുന്ന് നടക്കുക. അനൂപ് ശങ്കറിനെ കൂടാതെ പ്രീതി വാരിയര്‍, റോഷന്‍, സീമ തുടങ്ങിയവരും മിമിക്രി താരങ്ങളായ കണ്ണന്‍ സാഗറും കലാഭവന്‍ സതീഷും തുടങ്ങി ഒട്ടേറെ താരങ്ങളും ലൈവ് ഓര്‍ക്കസ്ട്രയും വേദിയില്‍ അണിനിരക്കും. നിരവധി കലാവിരുന്നുകള്‍ യുകെ മലയാളികള്‍ക്ക് കാഴ്ച വെച്ചിട്ടുള്ള സംഗീത ഓഫ് യുകെയുടെയും മാഞ്ചസ്റ്റര്‍ ടീമിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ടിക്കറ്റുകള്‍ ഇനിയും ലഭിക്കാത്തവര്‍ക്ക് വെള്ളിയാഴ്ച ഫോറം സെന്ററിലെ കൌണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡാനി : 0772 8962003
ഗോപകുമാര്‍: 0793 267 2467
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല