മദ്യപന്മാരായ ഭര്ത്താക്കന്മാരെ ക്കൊണ്ടു പൊറുതിമുട്ടുന്ന ഭാര്യ മാരേ ഒരു സന്തോഷവാര്‍ത്ത. മദ്യാസക്തി കുറയ്ക്കാന്‍ പ്രാപ്തമായ പ്രതിരോധകുത്തി വയ്പുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ചിലിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ കുത്തിവയ്പിനുപയോഗിക്കുന്ന മരുന്നുകള്‍ പ്രധാനമായും കരള്‍കോശങ്ങളെ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. മദ്യാപാനത്തോടു താത്പര്യം ജനിപ്പിക്കുന്ന ചില ദീപനരസങ്ങളെ (എന്‍സൈമുകള്‍) അവ നിഷ്ക്രിയമാക്കുന്ന തോടെ മദ്യലഹരി തലച്ചോറിലെത്തുന്ന ചലനവേഗം മന്ദഗതിയിലാകു ന്നു.
മൂന്നുമാസക്കാലം തുടരെയെടുക്കേണ്ട കുത്തിവയ്പിന്റെ ഫലം ഒരു മാസം കഴിയുമ്പോഴേക്കും പ്രകടമായിത്തുടങ്ങുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. വളരെ സാവാധാനം ഫലം കണ്ടുതുടങ്ങുന്നതു കാരണം മദ്യാപാനം നിര്‍ത്തുമ്പോള്‍ ചിലരില്‍ കാണാറുള്ള അസഹിഷ്ണുതകളൊന്നും അവരില്‍ കാണില്ല. കുത്തിവയ്പെടുത്താല്‍ പിന്നീട് മദ്യം തൊട്ടാല്‍ അവരില്‍ ഒാക്കാനം, അമിതവിയര്‍പ്പ്, ആകെ തളര്‍ച്ച എന്നിവയുണ്ടാകുന്നതിനാല് അവര്‍ പിന്നീടതിനു മുതിരില്ല. കുത്തിവയ്പിലൂടെ 90 -95 ശതമാനംവരെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല