സ്വന്തം ലേഖകൻ: ഖത്തര്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റിനായി ഓഗസ്റ്റ് 1 മുതല്‍ അപേക്ഷ നല്‍കാം. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താം. ഓഗസ്റ്റ് 1 മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ സ്വീകരിക്കും.
https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റ് വഴി വേണം അപേക്ഷിക്കാന്‍. ഇതിനായി വെബ്സൈറ്റില്‍ പ്രവേശിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ‘അപ്ലൈ ഫോര്‍ എക്സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ‘ ക്ലിക്ക് ചെയ്യണം. വ്യവസ്ഥകളും നിബന്ധനകളും വായിച്ച ശേഷം ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കണം. പാസ്പോര്ട്ടില് പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കണം.
അപേക്ഷകന്റെ ഇ-മെയില്‍ വിലാസവും കൃത്യമായി നല്‍കണം. റീ എന്‍ട്രി പെര്‍മിറ്റ് ഇ-മെയിലില്‍ ലഭിക്കും. യാത്രയില്‍ പെര്‍മിറ്റ് പ്രിന്റെടുത്ത് കൈവശം വെയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 109 എന്ന ഗവണ്മെന്റ് കോണ്ടാക്ട് നമ്പറില്‍ വിളിക്കാം. ഖത്തറിന് പുറത്തുള്ളവര്‍ +974 44069999 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള അനുമതി ലഭിച്ചേക്കാമെന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷന് കൂടിയായ ഡിസ്കവര് ഖത്തര്‍ (https://www.discoverqatar.qa/welcome-home/) വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നേടി ദോഹയിലെത്തി നിര്‍ബന്ധിത ക്വാറന്റീന് പൂര്‍ത്തിയാക്കിയ ശേഷം ഐഡി പുതുക്കി ലഭിക്കും. ക്വാറന്റീനില്‍ കഴിയാനുള്ള ഹോട്ടല്‍ ബുക്കിങ് ഡിസ്കവര് ഖത്തര്‍ വഴി വേണം നടത്താനനെന്നും മാർഗനിർദേശങ്ങളിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല