1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ : യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്റ്റോബര്‍ എട്ടിന് മാഞ്ചസ്റ്ററില്‍ വെച്ച് നടക്കും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ് സ്കൂള്‍ ഹാളില്‍ രാവിലെ ഒന്‍പതു മുതലാണ്‌ പരിപാടികള്‍. സാബ്‌ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങള്‍.

സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്, മലയാളം സോങ്ങ്, മോണോ ആക്റ്റ്, തുടങ്ങിയ മത്സരങ്ങള്‍ ഈ വിഭാഗങ്ങളില്‍ നടക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഫ്യൂഷന്‍ ഡാന്‍സ് ഗ്രൂപ്പും, ജൂനിയര്‍ വിഭാഗത്തിനായി (11 മുതല്‍ 16 വയസുവരെ) കഥ പറച്ചില്‍ (മലയാളം, ഇംഗ്ലീഷ്), മലയാളം റീഡിംഗ്, പ്രസംഗ മത്സരം (ഇംഗ്ലീഷിലും മലയാളത്തിലും), നടക്കും.

സീനിയര്‍ വിഭാഗത്തിനായി (17 വയസിന് മുകളില്‍) തിരുവാതിര, മാര്‍ഗ്ഗം കളി, ഒപ്പന, മലയാളത്തിലുള്ള പ്രസംഗമത്സരം എന്നിവ നടക്കും.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 ന് മുന്പായി താഴെ പറയുന്നവരുടെ പക്കല്‍ പേരുകള്‍ നല്‍കേണ്ടതാണ്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷനാണ് കലാമെലക്ക് ആതിഥ്യം അരുളുക. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അലക്സ് വര്‍ഗീസ്‌:07985641921
ദിലീപ് മാത്യു:07961220354
ജോസ് മാത്യു:07906415736
കലാമേള സ്പോന്‍സര്‍ ചെയ്യുവാന്‍ താലപര്യമുള്ളവര്‍
റീജിയന്‍ പ്രസിഡണ്ട് സന്തോഷ്‌ സക്കരിയയുമായി ബന്ധപ്പെടുക:07552381784

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.