പ്രവാസികള്‍ ബ്രിട്ടനില്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്.ദിവസേന ഏതാണ്ട് 1000 കുറ്റകൃത്യങ്ങളാണ് ഇവിടെ നിന്നുള്ളവരുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂണിയനിലേക്ക് റൊമാനിയയും ബള്‍ഗേരിയയും ചേര്‍ന്നതോടെയാണ് ഈ വര്‍ദ്ധനവ്.
2007ല്‍ പ്രതിവര്‍ഷം യൂറോപ്യന്‍ യൂണിയന്‍കാരായ കുറ്റവാളികള്‍ 10736 എന്നത് കഴിഞ്ഞ വര്‍ഷം 27563 ആയി. ഈ വര്‍ഷം ആദ്യത്തെ ഏഴുമാസം കൊണ്ട് തന്നെ ഇത് 20000 കവിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഡിസംബറാകുമ്പോഴേക്കും ഇത് റെക്കോര്‍ഡ് സംഖ്യയാകും. യുണൈറ്റഡ് കിംഗ്ഡം സെന്‍ട്രല്‍ അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ചാണ് ഇത്.
റൊമാനിയയും ബള്‍ഗേറിയയും യൂറോപ്യന്‍ യൂണിയനൊപ്പം ചേര്‍ന്നതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ ഈ സംഖ്യ 24000 ആയിരുന്നു. യൂറോപ്യന്‍ കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് ടോറി എം.പിയായ ഡൊമ്‌നിക് റാബ് പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല