ഇക്കഴിഞ്ഞ ഡിസംബറിലെ കനത്ത മഞ്ഞുവീഴ്ചമൂലം ബ്രിട്ടീഷ് എയര്വെയ്സിനുണ്ടായ നഷ്ടം 50 മില്യണ്‍ പൗണ്ട്. നിലയ്ക്കാതെയുളളമഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് 8.3 ശതമാനം ട്രാഫിക്കാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്. കാര്‍ഗോ ട്രാഫിക്കില്‍ 10.9 ശതമാനത്തിന്റെ കുറവുണ്ടായി.
മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ഡിസംബറിലെ ഒട്ടുമിക്ക സര്‍വീസുകളും ഉപേക്ഷിച്ചിരുന്നു. ഇതുമൂലം യുറോപ്പിലെയും വടക്കേ അമേരിക്കയിലെയും നിരവധി വിമാന സര്‍വീസുകള്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ജനുവരിയിലും ടില സര്‍വീസുകള്‍ റദ്ദാക്കിയത് കനത്ത പ്രഹരമായി. റിട്ടണ്‍ സര്‍വീസുകളാണ് ജനുവരിയില്‍ റദ്ദാക്കിയത്. രണ്ടുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നേരിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല