സ്വന്തം ലേഖകൻ: ദുബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു.
ഒട്ടേറെ പേര് ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡിനെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു.
ഇന്ത്യക്കാരടക്കം ഒട്ടേറെ രാജ്യക്കാർ സന്ദർശക വീസ അനുവദിക്കുന്നത് കാത്തിരിക്കുകയായിരുന്നു. എല്ലായിടത്തു നിന്നും ആളുകൾ ജോലി അന്വേഷിച്ചെത്താറുള്ളത് സന്ദർശക വീസയിലാണ്. ഇതിനിടെ എല്ലാ രാജ്യങ്ങൾക്കും ടൂറിസ്റ്റ് വീസയും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഏജൻസികൾ മുഖേനയാണ് ഈ വീസയ്ക്ക് അപേക്ഷ നൽകേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല