ലെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ദൈവ മാതാവിന്റെ ജനനദിനത്തിനോടനുബന്ധിച്ചു ലോകമെങ്ങും കൊണ്ടാടപ്പെടുന്ന 8 നോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ എട്ടിന് വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയോടെ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. വി. കുര്‍ബാനാന്തരം പാച്ചോര്‍ നേര്‍ച്ചയും സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഇടവകയിലെ ഭവനങ്ങളില്‍ സന്ധ്യാ പ്രാര്‍ഥനയും വചന പ്രഘോഷണവും നടന്നു. വി. കുര്‍ബനയ്ക്കും ഭവന പ്രാര്‍ത്ഥനകള്‍ക്കും ഫാ: പ്രിന്‍സ് മണ്ണത്തൂര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല