1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2011

യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ നിന്നു ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മഹേഷ് ഭൂപതി- ലിയാന്‍ഡര്‍ പെയ്സ് സഖ്യം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിന്റെ മാരിയസ് ഫിസ്റെന്‍ബര്‍ഗ്- മഴ്സിന്‍ മാറ്റ്കോവിസ്കി സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ കുതിപ്പിനു കടിഞ്ഞാണിട്ടത്. സ്കോര്‍: 6-4, 7-6(4).

യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷന്‍മാരുടെ സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസും ഡെന്‍മാര്‍ക്ക് താരം കരോളിന്‍ വോസ്നിയാക്കിയും സെമിയില്‍ കടന്നു.

സെര്‍ബിയയുടെ തന്നെ ജാങ്കോ ടിപ്സാരെവിക്കിനെ കീഴടക്കിയാണ് ജോക്കോവിച്ച് സെമിയില്‍ എത്തിയത്. സ്കോര്‍: 7-6(2), 6-7(3), 6-0, 3-0(റിട്ട). അതേസമയം, റഷ്യയുടെ അനസ്തേഷ്യ പവ്ലിചെന്‍കോവയെ പരാജയപ്പെടുത്തിയ സെറീന സെമിയില്‍ ഇടംനേടി. സ്കോര്‍: 7-5, 6-1. ജര്‍മനിയുടെ ആന്ധ്രെ പെറ്റ്കോവിക്കിനെ കീഴ്പ്പെടുത്തിയാണ് വോസ്നിയാക്കി മുന്നേറ്റം തുടരുന്നത്. സ്കോര്‍: 6-1, 7-6(5). ഓസ്ട്രേലിയയുടെ സാമന്ത സ്ട്രോസറാണ് വനിതകളുടെ സിംഗിള്‍സില്‍ സെമിയില്‍ ഇടംനേടിയ മറ്റൊരുതാരം. ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ വേര സ്വനരേവയെ അട്ടിമറിച്ചാണ് സ്ട്രോസര്‍ കുതിക്കുന്നത്. സ്കോര്‍: 6-3, 6-3.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.