ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി വിവാദനായകനാണ്. വിവാദമില്ലെങ്കില്‍ മരിച്ചുപോകുമെന്ന് പറയാനുംമാത്രം വിവാദപ്രിയനാണ് ബെര്ലുസ്കോണിയെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ലതന്നെ. ബെര്‍ലുസ്കോണിയുടെ വിവാദങ്ങളെല്ലാം സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. പെണ്‍വിഷയത്തില്‍ ഏറെ താല്പര്യങ്ങളുള്ള ഒരു നേതാവാണ് ബെര്‍ലുസ്കോണി.
അങ്ങനെ വിവാദങ്ങളുടെ തോഴനായ ബെര്‍ലുസ്കോണി ഉണ്ടാക്കിയ പുതിയ വിവാദമാണ് ഇപ്പോള്‍ ഇറ്റലിയില്‍ ചര്‍ച്ച ചെയ്യുന്നത്. കാര്യം വേറൊന്നുമല്ല. ഒരു കന്യാസ്ത്രീയെക്കൊണ്ട് ബെര്‍ലുസ്കോണി നൃത്തം ചെയ്യിപ്പിച്ചു. ദൈവത്തിന്റെ ദാസിമാരായ കന്യാസ്ത്രീകളെക്കൊണ്ട് നൃത്തം ചെയ്യിപ്പിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്ന് ഞെട്ടാന്‍ സാധ്യതയുണ്ട്. അതിന്റെ കൂട്ടത്തില്‍ മാദകനൃത്തമാണ് ചെയ്യപ്പിച്ചതെന്ന് കേള്‍ക്കുമ്പോഴോ?
എന്തായാലും സംഭവം ഇത്തിരി കടുത്ത പ്രശ്നം തന്നെയാണ്. പകുതി ബ്രിട്ടീഷുകാരിയായ ദന്തവൈദ്യ നിക്കോള്‍ മിനേറ്റിയുടെ നേതൃത്വത്തിലുള്ള മാദകതിടമ്പുകളെയാണ് ബെര്‍ലുസ്കോണി തന്റെ രാത്രിപ്പാര്ട്ടിയിലേക്ക് ക്ഷണിച്ചത്. വന്‍തുകകളും വലിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് നിക്കോള്‍ മിനേറ്റിയേയും മറ്റ് രണ്ടുപേരെയും കന്യാസ്ത്രീകളുടെ വേഷം ധരിച്ച് നൃത്തം ചെയ്യിക്കാന്‍ കൊണ്ടുവന്നത്.
പാര്‍ട്ടിയില്‍ പങ്കെടുത്ത അതിഥികളുടെ പക്കല്‍നിന്നാണ് കന്യാസ്ത്രീകളുടെ വേഷം ധരിച്ച മാദകതിടമ്പുകള്‍ ബെര്ലുസ്കോണിക്കുവേണ്ടി നൃത്തം ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നത്. നിക്കോള്‍ മിനേറ്റിയും ചെയ്യേണ്ടിരുന്നത് തുണിയുരിയല്‍ നൃത്തമായിരുന്നു. എന്നാല്‍ ഉരിയുന്നത് വിശുദ്ധമെന്ന് കരുതപ്പെടുന്ന കന്യാസ്ത്രീകളുടെ വസ്ത്രമായിരിക്കണമെന്നതായിരുന്നു ബെര്‍ലുസ്കോണിയുടെ നിലപാട്.
വാര്‍ത്ത വായനക്കാരനായ എമിലോ ഫെഡെയും ഷോബിസ് ഏജന്റ് ലെലേ മോറയും ചേര്‍ന്നാണ് നൃത്തം ചെയ്യാനുള്ള മാദകതിടമ്പുകളെ കൊണ്ടുവന്നത്. ഇവരെക്കൂടാതെ ഡസന്‍ കണക്കിന് സുന്ദരികളെ ബെര്ലുസ്കോണിക്കുവേണ്ടി റിക്രൂട്ട് ചെയ്ത സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊറോക്കന്‍ വംശജ ഫെഡി ഇന്നെനാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ബെര്‍ലുസ്കോണിയും മറ്റ് രണ്ട് പെണ്‍കുട്ടികളുമായി പാട്ടും ബഹളവും തുടങ്ങിയിരുന്നതായി ഇന്നെന്‍ പറഞ്ഞു.
നിക്കോള്‍ മിനേറ്റിയും മറ്റുള്ളവരും കന്യാസ്ത്രീകളുടെ കറുത്ത വസ്ത്രവും ശിരോവസ്ത്രവും ചുവന്ന റിബണ്‍ കൊണ്ടുള്ള കെട്ടുമൊക്കെയായി നൃത്തമാടുകയായിരുന്നു. ഡിജെ പാട്ടുകള്‍ മാറ്റുന്നതിന് അനുസരിച്ച് ഇരുവരും കന്യാസ്ത്രീ വസ്ത്രത്തില്‍നിന്ന് പുറത്തുവരുന്നുണ്ടായിരുന്നു. ഇതുകണ്ട് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും ഞെട്ടിപ്പോയെന്ന് ഇന്നെന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല