സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഇന്ന് നടക്കും. രാവിലെ 9 മുതല്‍ വിഥിന്‍ഷാ സെന്റ് ആന്റണീസ് ആര്.സി പ്രൈമറി സ്കൂള്‍ ഹാളിലാണ് പരിപാടികള്‍. പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളും വടംവലിയും നടക്കും. ഒരു മണി മുതല്‍ വിഭവ സമൃദമായ ഓണസദ്യ, തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ; സജി മലയിന് പുത്തന്‍പുര അസോസിയേഷന്റെ മാഗസിന് പ്രകാശനം ചെയ്യും. ഇതേ തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകുന്നേരം ആറിന് സമ്മാന ദാനത്തോടെ പരിപാടികള്‍ സമാപിക്കും. തഥവസരത്തില്‍ അസോസിയേഷന്റെ ആനുവല്‍ ജനറല്‍ ബോഡിയും ഇലക്ഷനും നടക്കുന്നതായിരിക്കും. ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല