ബൈബിളിന്റെ സി.ഡികള്‍ വിതരണം ചെയ്യുന്നത് ദ്രോഹകരമാണെന്നും അതിനാല്‍ അവ എത്തിച്ചു നല്കാന് തങ്ങള്‍ തയ്യാറല്ലെന്നും പോസ്റ്റല്‍ ജീവനക്കാര്‍ അറിയിച്ചു. കിംഗ് ജെയിംസ് ബൈബിളിന്റെ 400ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചില പള്ളികള്‍ സെന്റ് മാര്‍ക്കിന്റെ സുവിശേഷത്തിന്റെ സി.ഡികള്‍ വിപണിയിലിറക്കിയത്. സി.ഡികള്‍ ആവശ്യപ്പെടുന്നവര്‍ക്ക് പോസ്റ്റലായി അയച്ചു നല്‍കാനാണ് പള്ളികള്‍ ശ്രമിച്ചത്. ഇതിനെയാണ് പോസ്റ്റല്‍ ജീവനക്കാര്‍ എതിര്‍ക്കുന്നത്.
ജേഴ്സിയിലെ ചാനല്‍ ഐലന്‍ഡിലെ വീടുകളിലായി മാത്രം ഏതാണ്ട് 45000 സിഡികളാണ് ഇനിയും വിതരണം ചെയ്യാനുള്ളത്. ആദ്യം സി.ഡികള്‍ എത്തിച്ചു നല്കാന് ജേഴ്സി പോസ്റ്റിന് സമ്മതമായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ മനംമാറ്റത്തിന്റെ കാരണമെന്താണെന്ന് മനസിലാകുന്നില്ലെന്നും ഹെലിയര്‍ മെതേഡിസ്റ്റ് സെന്ററിലെ പുരോഹിതനായ റവ. ലിസ് ഹണ്ടര്‍ അറിയിച്ചു. ബൈബിള്‍ സി.ഡി എന്നത് ഒരു മഹത്തായ ആശയമാണെന്ന് അത് എങ്ങനെയാണ് ദ്രോഹമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജേഴ്സിയിലെ എല്ലാ വീടുകളിലും ബൈബിള്‍ എത്തിക്കാനാണ് പള്ളികള്‍ ജേഴ്സി പോസ്റ്റിന് നല്കിയ നിര്‍ദേശം. വിതരണത്തില്‍ നിന്ന് പിന്മാറുന്നതില് ജേഴ്സി പോസ്റ്റ് പള്ളികളോട് മാപ്പപേക്ഷിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല