കാറ്റിന്റെ ദിവസങ്ങള്‍ വരുന്നുവെന്ന് പറയുമ്പോള്‍ എന്താണ് സംഭവമെന്ന ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകില്ല. എന്നാല്‍ സംഭവം അത്ര നിസാരമൊന്നുമല്ല. ബ്രിട്ടണിലെങ്ങും കൊടുങ്കാറ്റ് വീശാന്‍ പോകുകയാണ്. കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്റെ പലഭാഗങ്ങളും കനത്ത കാറ്റില്‍ മൂടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വടക്ക്- പടിഞ്ഞാറന്‍ മേഖലയിലായിരിക്കും കാറ്റിന്റെ വേഗത ഏറ്റവും കൂടുതല്‍ ആയിരിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഞായറാഴ്ചയ്ക്കുശേഷമുള്ള ഏത് ദിവസം വേണമെങ്കിലും കാറ്റ് ബ്രിട്ടണില്‍ പ്രവേശിക്കാമെന്നാണ് സൂചന. കാറ്റ് തുടങ്ങിയാല്‍ പുറത്തിറങ്ങുന്നത് വളരെ സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടല്‍ത്തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ സൂക്ഷിക്കണമെന്നും വണ്ടിയോടിക്കുന്ന സമയത്ത് വേഗതയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത കാലാവസ്ഥ നിരീക്ഷണ മുന്നറിയിപ്പ് വരുന്നതുവരെ എല്ലാവരും ശ്രദ്ധിക്കണം. കാറ്റ് ശക്തമായിട്ടായിരിക്കും വരുക- കാലാവസ്ഥ നിരീക്ഷണകേന്ദ്രം മേധാവി എഡ്ഡി കാരോള്‍ പറഞ്ഞു. താമസിയാതെ അറ്റ്ലാന്റിക് ഓഷ്യന്‍ കടന്നെത്തുന്ന കാറ്റ് ബ്രിട്ടണില്‍ വന്‍നാശങ്ങള്‍ വിതയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല