സ്വന്തം ലേഖകൻ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിെൻറ (ജിഡിആർഎഫ്എ) അനുമതിയുള്ള റെസിഡൻറ് വിസക്കാർക്ക് യുഎഇയിലെ ഏത് വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഇവർക്ക് ദുബൈ വിമാനത്താവളത്തിലേക്ക് മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു.
പുതിയ നിർദേശം വന്നതോടെ ദുബൈ വിസക്കാർക്ക് മറ്റ് എമിറേറ്റുകളിൽ വിമാനമിറങ്ങാൻ കഴിയും. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. ദുബൈ മീഡിയ ഓഫിസ് സംഘടിപ്പിച്ച AskDXBOfficial എന്ന ഹാഷ്ടാഗിലൂടെ സംശയം ചോദിച്ചവർക്ക് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മറിയാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്.
റെസിഡൻറ് വിസയുള്ള ആർക്കും യുഎഇയിലേക്ക് വരാം. ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുനിൽക്കുന്നവർക്കും മടങ്ങിയെത്താം. റെസിഡൻറ് വിസയുടെ കാലാവധി അവസാനിച്ചതിനാൽ നാട്ടിലേക്ക് മടങ്ങുന്നവർ വീണ്ടും തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിസ പുതുക്കിയ ശേഷം
പോകുന്നതാവും നല്ലത്. ഓൺലൈൻ വഴി ജിഡിആർഎഫ്എയുടെ അനുമതി ലഭിക്കാൻ വൈകുന്നവർക്ക് ജിഡിആർഎഫ്എയെ നേരിട്ട് സമീപിക്കാം. ഒരുമിച്ച് യാത്ര ചെയ്യുേമ്പാൾ കുടുംബത്തിലെ എല്ലാവരും അനുമതി നേടണമെന്ന് നിർബന്ധമില്ല. മാതാപിതാക്കളിൽ ഒരാൾക്ക് അനുമതി ലഭിച്ചാൽ കുട്ടികൾക്കും അനുമതി ലഭിച്ചതായി കണക്കാക്കും.
യാത്രവിലക്കുകൾ മൂലം നാട്ടിൽ പോകാൻ കഴിയാതെവന്നവർക്ക് പിഴ അടക്കേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ മാനുഷിക പരിഗണന നൽകിയാണ് യുഎഇ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും ആരെയും ബുദ്ധിമുട്ടിക്കുന്ന നിലപാട് എടുക്കില്ലെന്നും അദ്ദേഹം മറുപടി നൽകി. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ദിവസവും അഞ്ചുശതമാനം വർധനയുണ്ട്. വർഷാവസാനത്തോടെ യാത്രക്കാരുടെ എണ്ണം പഴയപടിയാകുമെന്നാണ് പ്രതീക്ഷ.
സമൂഹമാധ്യമം വഴി AskDXBOfficial എന്ന ഹാഷ്ടാഗിലൂടെ ചോദ്യം ഉന്നയിക്കുന്നവർക്ക് ജിഡിആർഎഫ്എയുടെ ഉന്നത ഉദ്യോഗസ്ഥരാണ് മറുപടി നൽകുന്നത്. മറുപടികൾ എല്ലാ ആഴ്ചയും ദുബൈ മീഡിയ ഓഫിസിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല