ട്രാഫിക് ബ്ളോക്കില്‍ കുടുങ്ങി മടുത്തപ്പോള്‍ നടന് ബ്രാഡ് പിറ്റ് ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തു പ്രശ്നം പരിഹരിച്ചു. യുകെയില്‍ ‘വേള്‍ഡ് വാര് സെഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ബ്രാഡ് പിറ്റ് ഇപ്പോള്‍. ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാതെ മാര്‍ഗമില്ലെന്നു കണ്ടാണ് ബ്രാഡ്പിറ്റ് അതു ചെയ്തത്.
ബ്രാഡ് പിറ്റും കൂട്ടുകാരി ആഞ്ചലീന ജോളിയും ആറു കുട്ടികളുമൊത്തു യാത്ര ചെയ്യാന്‍ ലണ്ടനില്‍ നിന്ന് ഗാസ്ഗോയിലേക്ക് ട്രെയിന്‍ ചാര്‍ട്ടര്‍ ചെയ്തത് അടുത്തിടെ വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല