കൊഴുപ്പിന്റെ അമിതമായ ഉപയോഗം മൂലം ബ്രിട്ടണില്‍ ഓരോ വര്‍ഷവും 7000 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ക്ലെയര്‍ ഡെയര്‍ ഹോഗ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാനമായും സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണ് ഇത്രയധികം മരണങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ക്ലെയര്‍ ഡെയര്‍ കുറ്റപ്പെടുത്തുന്നത്. കൊഴുപ്പ് കൂട്ടുന്ന എണ്ണകള്‍ ഇപ്പോഴും ബ്രിട്ടണില്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് ക്ലെയര്‍ വെളിപ്പെടുത്തുന്നത്.
പ്രധാനമായും ബര്‍ഗര്‍ പോലുള്ള ഭക്ഷണത്തിലാണ് ഇത്തരത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നത്. ബര്‍ഗര്‍ കഴിക്കുന്ന ബ്രിട്ടണിലെ ഓരോ മനുഷ്യനും മരണത്തെ വിളിച്ചുവരുത്തുകയാണെന്നാണ് ക്ലെയര്‍ വെളിപ്പെടുത്തിയത്. വിഷമുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണെങ്കിലും ബര്‍ഗര്‍ പോലുള്ള ഭക്ഷണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനായിട്ടില്ല.
തെരുവില്‍നിന്ന് വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ചിക്കനും മറ്റും വാങ്ങിക്കഴിക്കുമ്പോള്‍ നിങ്ങള്‍ മരണത്തെ വിളിച്ചുവരുത്തുകയാണെന്ന കാര്യം മറക്കരുതെന്നാണ് ക്ലെയര്‍ ഓര്‍മ്മപ്പെടുത്തുന്നത്. പല കടക്കാരും പറയുന്നത് കൗമരക്കാരും യുവാക്കളുമെല്ലാം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചിക്കനാണെന്നാണ്. ചിക്കന്‍ കുട്ടികള്‍ എന്ന് വിളിച്ചാലും കുഴപ്പമില്ലാത്ത മട്ടിലാണ് കാര്യങ്ങളെന്നാണ് കടയുടമകള്‍ പറയുന്നത്.
കുട്ടികള്‍ക്ക് ലഘുഭക്ഷണങ്ങളും മറ്റും അങ്ങേയറ്റം കുഴപ്പം പിടിച്ചതാണെന്ന് നേരത്തെ മുതല്‍തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന്റെ കൂട്ടത്തിലാണ് പുതിയ റിപ്പോര്‍ട്ടുംകൂടി പുറത്തുവരുന്നത്. ബ്രിട്ടണിലെ ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന പേസ്ട്രികള്‍, ചിക്കന്‍, മൊരിഞ്ഞ ലഘുഭക്ഷണങ്ങള്‍, തണുത്ത ഭക്ഷണങ്ങള്‍, ബിസ്കറ്റുകള്‍, ചോക്ക്ലേറ്റുകള്‍ എന്നിവ ഏറെ അപകടമുണ്ടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെല്ലാം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന എണ്ണയും മറ്റ് പദാര്‍ത്ഥങ്ങളും ആരോഗ്യത്തിന് വന്‍കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ഭക്ഷണം അമിതമായി കഴിച്ചാല്‍ കൊഴുപ്പ് കൂടുമെന്നും അത് ശരീരത്തിന് അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഭക്ഷണങ്ങിളുള്ള കൊഴുപ്പ് ഡെന്‍മാര്‍ക്ക്, അയര്‍ലണ്ട്, സ്വിസര്‍ലന്റ്, സ്വീഡന്‍, ഓസ്ട്രിയ, ന്യൂയോര്‍ക്ക് സിറ്റി, കാലിഫോര്‍ണിയ സിറ്റി തുടങ്ങിയ രാജ്യങ്ങളിലും നഗരങ്ങളിലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അത് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ താല്‍പര്യമെടുത്തിട്ടില്ലെന്നാണ് ക്ലെയര്‍ വെളിപ്പെടുത്തുന്നത്.
അപകടം പിടിച്ച കൊഴുപ്പുകള്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശം എന്‍എച്ച്എസ് എടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറി ഈ നിര്‍ദ്ദേശം ഇപ്പോഴും പെട്ടിയിലിരിക്കുകയാണെന്നാണ് സൂചന. വിഷാംശം കലര്‍ന്ന കൊഴുപ്പ് നിരോധിക്കാന്‍ ഉടനടി തീരുമാനമെടുക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍മൂലം വര്‍ഷം 150,000 മരണങ്ങളാണ് സംഭവിക്കുന്നത്. കൊഴിപ്പ് അമിതമായി അടിയുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ക്കൊണ്ട് 7000 പേര്‍ മരണമടയുന്നുണ്ട്. ഇതെല്ലാം സംഭവത്തിന്റെ രൂക്ഷതയാണ് കാണിക്കുന്നതെന്ന് ക്ലെയര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല