പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ നേടി. ഫൈനലില്‍ പാക്കിസ്ഥാനെ പെനല്‍റ്റി ഷൂട്ടൌട്ടില്‍ കീഴടക്കിയാണ്(4-2) ഇന്ത്യ ജേതാക്കളായത്. പ്രമുഖരായ അഞ്ചു താരങ്ങള്‍ ഇല്ലാതെ താരതമ്യേന പുതുമുഖങ്ങളാണ് ഇന്ത്യയ്ക്കു വേണ്ടി ടൂര്‍ണമെന്റില്‍ അണിനിരന്നത്. മൈക്കിള്‍ നോബ്സ് പരിശീലിപ്പിച്ച ടീമിന് ഏറെയൊന്നും മുന്നേറാനാവില്ലെന്നായിരുന്നു വിലയിരുത്തലുകളെങ്കിലും എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് തോല്‍വിയറിയാതെയാണ് ടീം ജേതാക്കളായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല