1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

ഡയാന രാജകുമാരിയുടെ പ്രസിദ്ധമായ വസ്ത്രം 3.75 കോടി രൂപയ്ക്കു ലേലത്തില്‍ വിറ്റു! കഴിഞ്ഞ ജൂണിലെ മാധ്യമ റിപ്പോര്‍ട്ടാണ് ഇത്. എന്നാല്‍, ഇതു വ്യാജമായിരുന്നുവെന്ന് സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ് ഹൌസില്‍ 1985ല്‍ നടന്ന വിരുന്നില്‍ ജോണ്‍ ട്രവോള്‍ട്ടയുമൊത്തു നൃത്തം ചവിട്ടിയ വേളയില്‍ ഡയാന അണിഞ്ഞിരുന്ന ഗൌണ്‍ ആണെന്നു പറഞ്ഞാണ് വന്‍ വിലയ്ക്കു വില്‍പ്പന നടത്തിയത്.

റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്ന സമയത്തായിരുന്നു അത്. നീല വെല്‍വറ്റ് ഗൌണ്‍ അണിഞ്ഞാണു രാജകുമാരി അന്ന് എത്തിയത്.ഡയാനയുടെ വസ്ത്രശേഖരത്തിലെ ഏറ്റവും പ്രസിദ്ധമായത് എന്ന ഖ്യാതി ഇൌ ‘ട്രവോള്‍ട്ട ഗൌണ്‍ നേടുകയും ചെയ്തു.

ഇൌ വസ്ത്രം ലേലംപിടിച്ചത് 5,10,000 പൌണ്ടിനായിരുന്നു (3.75 കോടി രൂപ). എന്നാല്‍, ഇൌ വസ്ത്രം ലേലംചെയ്തിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. അന്ന് ഇതിനൊപ്പം ഡയാനയുടെ മറ്റ് ഒന്‍പതു ഗൌണുകളുംകൂടി ലേലത്തില്‍ പോയെന്നതും ശരിയല്ലെന്നാണു പത്രത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇവയുടെ ഉടമസ്ഥാവകാശംതന്നെ ഇപ്പോള്‍ വിവാദത്തിലാണ്.ഫ്ലോറിഡയിലുള്ള ബിസിനസ് വനിതയാണ് ഇവ വില്‍ക്കാന്‍ ശ്രമിച്ചത്. വ്യാജലേലം നടത്തി എന്ന ആക്ഷേപം ലേലസ്ഥാപനത്തിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. വിക്ടര്‍ എഡില്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത ‘ട്രവോള്‍ട്ട വസ്ത്രം ആദ്യം വിറ്റത് 1997ലാണ്.

ഡയാനതന്നെയാണ് അതിനു മുന്‍കയ്യെടുത്തതും. മറ്റു 13 വസ്ത്രങ്ങള്‍ക്കൊപ്പം ഇതും ലേലംചെയ്തു. വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചു. 4,20,000 പൌണ്ടിനാണ് ഇവ ലേലംകൊണ്ടത്. രണ്ടുമാസത്തിനുള്ളില്‍ ഡയാന മരിച്ചു.

ഇൌ വസ്ത്രങ്ങള്‍ വാങ്ങിയ സ്ത്രീ കടക്കെണിയില്‍പെട്ടു. തുടര്‍ന്ന് അവര്‍ ഇവ ടൊറാന്റൊയില്‍ ലേലത്തിനു വയ്ക്കുകയും 5,10,000 പൌണ്ടിനു വില്‍ക്കുകയും ചെയ്തു.

എന്നാല്‍, ‘ട്രവോള്‍ട്ട വസ്ത്രം വിറ്റിട്ടില്ലെന്നാണു പത്രം വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ചു വസ്ത്രങ്ങള്‍ മാത്രമാണു വിറ്റത്. മറ്റുള്ളവ വിറ്റിട്ടേയില്ല. ലേലത്തില്‍ മൂന്നു വസ്ത്രങ്ങള്‍ മാത്രമാണു വിറ്റതെന്ന് ലേലസ്ഥാപനം ഇപ്പോള്‍ സമ്മതിക്കുന്നു. മറ്റൊരു ഗൌണ്‍ പിന്നീടാണു വിറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.