ടെന്നീസ് താരം മഹേഷ് ഭൂപതിയും ബോളിവുഡ് താരം ലാറാ ദത്തയും ഫെബ്രുവരി 19ന് വിവാഹിതരാവും. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. ഇരുവരുടെയും പ്രിയപ്പെട്ട സ്ഥലമായതിനാലാണ് ഗോവയെ വിവാഹവേദിയായി തിരഞ്ഞെടുത്തത്. ഇരുവരും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല.
വിവാഹത്തിനുശേഷം ഭൂപതിയുടെ പാലിഹില്ലിലെ നിബാന സൊസൈറ്റി ഫ്ളാറ്റിലേക്ക് ലാറ താമസം മാറ്റും. ഈയിടെ മഹേഷ് ഭൂപതി മുന്‍ഭാര്യ ശ്വേത ജയശങ്കറില്‍നിന്ന് വിവാഹമോചനം നേടിയിരുന്നു. കെല്ലി ദോര്‍ജെ, ദിനോ മോറിബ എന്നിവര്‍ ലാറാ ദത്തയുടെ മുന്‍ കാമുകരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല