1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

ആദ്യം തെറ്റായ പല്ലു പറിച്ചു. തെറ്റു മനസ്സിലായപ്പോള്‍ ചവറ്റുകുട്ടയില്‍ നിന്ന് അതു തിരിച്ചെടുത്ത് വീണ്ടും യഥാസ്ഥാനത്തു തുന്നിപ്പിടിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ‘പ്രതിക്കൂട്ടിലായ ദന്ത വൈദ്യന്‍ ജസ്റ്റിന്‍ ജോര്‍ജ്(34) ഇപ്പോള്‍ യുകെയില്‍ നിയമ നടപടികള്‍ നേരിടുകയാണ്-ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കിം ഗ്രീന്‍ (44) എന്ന സ്ത്രീയാണ് ഡെന്റിസ്റ്റിന്റെ കൈപ്പിഴയ്ക്ക് ഇരയായത്. കേടുള്ള പല്ലിന്റെ എക്സ്റേ എടുത്തിരുന്നെങ്കിലും അതു നോക്കാതെ പല്ലു പറിച്ചതാണ് വിനയായത്.

എന്നാല്‍ രാത്രി വേദന അധികരിച്ച കിംഗ്രീന്‍ ആശുപത്രിയില്‍ അഭയം തേടിയതോടെയാണ് പ്രശ്നം പുറത്തറിഞ്ഞത്. തെറ്റുമനസ്സിലാക്കി അതു യഥാസ്ഥാനത്തു തുന്നിപ്പിടിപ്പിച്ചു വേദന സംഹാരികളും നല്‍കി കിം ഗ്രീനിനെ മടക്കി അയച്ചു. ജനറല്‍ ഡെന്റല്‍ കൌണ്‍സില്‍ ജസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു. നഷ്ടപരിഹാരത്തിന് കിം ഗ്രീന്‍ വക്കീല്‍ നോട്ടീസും അയച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.