1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2020

സ്വന്തം ലേഖകൻ: റീഎൻട്രി വിസയിൽ സൌദി അറേബ്യയില്‍ നിന്നും പുറത്തുപോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൌദി പാസ്​പോർട്ട്​ വിഭാഗം (ജവാസത്ത്​). ഇൗ മാസം റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നവരുടെ ഇഖാമയാണ്​ ഒരുമാസം കൂടി പുതുക്കുന്നതെന്ന്​ അധികൃതർ ട്വീറ്റ്​ ചെയ്​തു.

സെപ്​റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമ കാലാവധി സ്വമേധയാ ഒരു മാസം കൂടി ദീര്‍ഘിപ്പിക്കും. കാലാവധി നീട്ടൽ നടപടി ആരംഭിച്ചു. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവി​െൻറ പ്രത്യേക നിര്‍ദേശ പ്രകാരമാണ്​ നടപടി.

സൌദി മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെൻററും സഹകരിച്ചാണ് നടപടി. നാട്ടില്‍ പോകാനാകാതെ സൌദിയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.