മാറിട ശസ്ത്രക്രിയ ചെയ്യുകയെന്നത് ഇന്നത്തെക്കാലത്ത് പുതിയ കാര്യമല്ല, മുമ്പൊക്കെ ഹോളിവുഡ് നടിമാര്‍ മാത്രം ചെയ്തിരുന്ന ഇത്തരം കാര്യങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലെ നടിമാരും സാധാരണക്കാരായ സ്ത്രീകളും ചെയ്യുന്നുണ്ട്. പക്ഷേ പലപ്പോഴും യൗവ്വനയുക്തകളായ സ്ത്രീകളാണ് ഇതിന് ഇറങ്ങിപ്പുറപ്പെടാറുള്ളത്. അതുകൊണ്ടുതന്നെയാണ് ബ്രിട്ടനിലെ 65കാരി മാറിടശസ്ത്രക്രിയ നടത്തിയപ്പോള്‍ അത് വലിയ വാര്‍ത്തയായത്.
ബ്രിട്ടീഷുകാരിയായ ജോവന്‍ ലോയ്ഡ് ആണ് മാറിടശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ഏറെനാളായി അസുഖക്കാരനായ ഭര്‍ത്താവിനെ ശുശ്രൂഷിക്കലും മറ്റുമായി കഴിയുകയായിരുന്നു ജോവന്‍. 2010ല്‍ അദ്ദേഹം മരിച്ചു. ഇതോടെ പുതിയ രീതിയില്‍ ജീവിതത്തെ ആഘോഷിക്കാന്‍ ഒരുങ്ങുകയായിരുന്നു ഇവര്‍.
യുവജനങ്ങളെപ്പോലും ഡേറ്റിങിനും പ്രണയത്തിനുമെല്ലാം ജോവന് താല്‍പര്യമുണ്ട്. അതിനാല്‍ത്തന്നെ അവര്‍ ആദ്യം തീരുമാനിച്ചത് പ്രായത്തെ മറികടക്കാന്‍ സ്തനങ്ങളെ സുന്ദരമാക്കണമെന്നാണ്. ശസ്ത്രക്രിയയ്ക്കായി ഇവര്‍ മുടക്കിയത് 4,000 പൗണ്ടാണ്.
ഇപ്പോള്‍ തനിയ്ക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നുന്നുവെന്നും സൗന്ദര്യമുള്ള സ്തനങ്ങള്‍ തനിയ്‌ക്കൊരു പുതിയ ജീവിതം നല്‍കുമെന്നുമാണ് ജോവന്‍ പറയുന്നത്.
നാലുമക്കളുള്ള ജോവന് 13 പേരക്കുട്ടികളും അവരുടെ കുട്ടികളായി 6 പേരുമുണ്ട്. ഇവര്‍ മുന്‍കാല മോഡലിങ് താരം കൂടിയാണ്. നല്ലകാലത്തുതന്നെ താനിത്തരമൊരു ശസ്ത്രക്രിയയ്ക്ക് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ കല്യാണം ഗര്‍ഭകാലം തുടങ്ങിയകാരണങ്ങളാല്‍ തനിയ്ക്കിതിന് സമയം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു.
നമ്മുടെ ശരീരത്തിലും രൂപത്തിലും ഭംഗിയില്ലാത്ത എന്തെങ്കിലുമൊന്നുണ്ടെങ്കില്‍ ഏത് പ്രായത്തിലായാലും അത് മാറ്റാന്‍ മടിക്കേണ്ടകാര്യമില്ലെന്നാണ് ഇവരുടെ പക്ഷം. ജീവിതം ജീവിച്ചാഘോഷിക്കണം. പ്രായമായാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടുകയല്ല വേണ്ടത്. 24വയസ്സുമുതല്‍ 50വയസ്സുവരെയുള്ളവരെ താന്‍ പ്രണയിച്ചിട്ടുണ്ടെന്നും ഇതിനൊന്നും പ്രായമൊരു പ്രശ്‌നമല്ലെന്നുമാണ് ജോവന്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല