സെപ്തംബര്‍ 11 ഭീകരാക്രമണ ദിനമായിരുന്ന ഇന്നലെ ബ്രിട്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ നടന്ന മൗന പ്രാര്‍ത്ഥനയ്ക്ക് തൊട്ടുപിന്നാലെ പ്രതിഷേധ പ്രകടനവും. കുരിശുയുദ്ധത്തിനെതിരായി മുസ്‌ലിംകള്‍ (എം.എ.സി) എന്ന ഇസ്‌ലാമിക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ അമേരിക്കന്‍ ദേശീയ പതാക കത്തിച്ചു.
അമേരിക്ക ഭീകരവാദികളാണെന്ന് വിളിച്ചു കൂവിയ പ്രകടനക്കാര്‍ അമേരിക്കന്‍ വിരുദ്ധ പ്‌ളക്കാര്‍ഡുകളും ഏന്തിയിരുന്നു. പ്രകടനത്തിന് തൊട്ടു മുമ്പ് ഇംഗ്‌ളീഷ് ഡിഫന്‍സ് ലീഗ്(ഇ.ഡി.എല്‍) പ്രവര്‍ത്തകര്‍ ആളുകളെയെല്ലാം അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇ.ഡി.എല്‍ പിന്തുണയോടെയാണ് എം.എ.സിയുടെ പ്രകടനം നടന്നത്. ഇതിനിടെ പൊലീസും ഇ.ഡി.എല്‍ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പതാക കത്തിച്ച ശേഷം ചില മുസ്‌ലിം നേതാക്കള്‍ പ്രസംഗിച്ചു. “മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് പട്ടാളത്തെ പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ക്ലേശിക്കേണ്ടതായി വരികയും അപമാനിക്കപ്പെടുകയും ചെയ്യും” എന്നതായിരുന്നു ഇതില്‍ ഒന്ന്. “അമേരിക്ക അഫ്‌നിസ്ഥാനിലും ഇറാഖിലും പരാജയപ്പെട്ടു” എന്നാണ് മറ്റൊരാള്‍ സംസാരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല