സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ 29 വരെയുള്ള ഷെഡ്യൂളിൽ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും ഒമ്പതും റിയാദിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്.
പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങൾ പോലുമില്ല. ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് നാലും കണ്ണൂരിലേക്ക് മൂന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഓരോ സർവിസുകളുമാണുള്ളത്. റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നും കൊച്ചിയിലേക്കും കണ്ണൂരിലേക്കും രണ്ടും തിരുവനന്തപുരത്തേക്ക് ഒരു സർവിസുമുണ്ട്. റിയാദിൽ നിന്ന് സെപ്തംബർ 12 നും 20 നും കൊച്ചി, 13 നും 15 നും 22 നും കോഴിക്കോട്, 17 നും 25 നും കണ്ണൂർ, 19 ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സർവിസുകൾ.
ദമ്മാമിൽ നിന്നും സെപ്തംബർ 11, 13, 14, 19 തീയതികളിൽ തിരുവനന്തപുരത്തേക്കും 14, 18, 29 തീയതികളിൽ കണ്ണൂരിലേക്കും 16 ന് കൊച്ചി, 17 ന് കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സർവിസുകളുണ്ട്. ദമ്മാമിൽ നിന്നും 14 നും 19 നുമുള്ള തിരുവനന്തപുരം, 18 നുള്ള കണ്ണൂർ സർവിസുകൾ എയർ ഇന്ത്യയും ബാക്കി കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസുമാണ് ഓപ്പറേറ്റ് ചെയ്യുക. ദമ്മാമിൽ നിന്നും സെപ്തംബർ 13, 19 ചെന്നൈ, 14 ട്രിച്ചി, 14, 19 ഹൈദരാബാദ്, 15 അഹമ്മദാബാദ്-മുംബൈ, 16 മധുരൈ-ബാംഗളൂർ, 17 വരാണസി-ഡൽഹി, 20 മംഗളൂർ-ബാംഗളൂർ, റിയാദിൽ നിന്നും സെപ്തംബർ 14, 17 ചെന്നൈ, 16 ഹൈദരാബാദ്, 21 ഡൽഹി, 23 ലക്നൗ-ഡൽഹി, ജിദ്ദയിൽ നിന്നും 19 ഡൽഹി, 15, 22, 29 ഡൽഹി-ലക്നൗ, 14, 21, 28 ഹൈദരാബാദ്-മുംബൈ എന്നിവയാണ് മറ്റു സർവിസുകൾ.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല