സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം കാലാവധി അവസാനിച്ച ഇഖാമ, സന്ദർശക വീസ എന്നിവ പുതുക്കുന്നതിന് ഇളവില്ലെന്ന് അധികൃതർ. സെപ്റ്റംബർ ഒന്നു മുതൽ കാലാവധി തീർന്നവ പുതുക്കുന്നതിന് പ്രതിദിനം 2 ദിനാർ വീതം പിഴ നൽകണം.
കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇഖാമയും സന്ദർശക വീസയും പുതുക്കാൻ കഴിയാത്തവർക്ക് ഈയിടെ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു.
പ്രസ്തുത ഇളവ് സെപ്റ്റംബർ ഒന്നു മുതൽ കാലാവധി അവസാനിച്ച ഇഖാമയ്ക്കും സന്ദർശക വീസയ്ക്കും ബാധകമല്ലെന്നാണ് വിശദീകരണം. എന്നാൽ അതിന് മുൻപ് കാലാവധി അവസാനിച്ച ഇഖാമയും സന്ദർശക വീസയും നവംബർ അവസാനം വരെ കാലാവധി ദീർഘിപ്പിച്ച് നൽകിയെന്നും അധികൃതർ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല