ഒളികാമറകളെ ഭയക്കുന്നവരുടെ ശ്രദ്ധക്ക്. ബ്രിസ്റ്റോള്‍ സ്വദേശിയായ ജസ്റ്റിന്റെ(49) തന്ത്രം പലരും അനുകരിക്കാന്‍ സാധ്യതയുണ്ട് . അദ്ദേഹം വായയ്ക്കുളളിലാണ് കാമറ സ്ഥാപിച്ചത് . ലോകമെമ്പാടും നടന്ന് അദ്ദേഹം ചിത്രങ്ങളുമെടുത്തു. ഡിജിറ്റല്‍ കാമറയെയല്ല അദ്ദേഹം ആശ്രയിച്ചതെന്നത് ശ്രദ്ധേയം. ചെറിയ ഫിലിം കാമറ ഉണ്ടാക്കി അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് വായയ്ക്കുളളില്‍ സ്ഥാപിക്കുകയായിരുന്നു.
ചിലസമയങ്ങളില്‍ ചിത്രങ്ങളെടുക്കാന്‍ ഒരു മിനിറ്റുവരെ വായ തുറന്നുവയ്ക്കേണ്ടി വന്നിട്ടുണ്ട് . എന്തായാലും പുതിയ വിദ്യകൊണ്ട് രണ്ടു പ്രയോജനങ്ങളാണ് അദ്ദേഹത്തിനുണ്ടായത് . പുകവലി നിര്‍ത്തി, പ്രശസ്തനുമായി. പലപ്പോഴും വായ തുറന്നുനിന്ന തനിക്ക് അപമാനവും ഏല്‍ക്കേണ്ടി വന്നെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല