ബാറ്ററി സംസ്കരണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന കണ്ടുപിടിത്തവുമായി കേംബ്രിജ് യൂണിവേഴ്സിറ്റി മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് മെറ്റലര്‍ജി വിഭാഗത്തിലെ ഇന്ത്യക്കാരന് വസന്ത് കുമാറും സഹപ്രവര്‍ത്തകരും.
ലെഡ് ആസിഡ് ബാറ്ററികള്‍ കുറഞ്ഞ ചെലവില്‍ സംസ്കരിക്കാനും പുറന്തള്ളപ്പെടുന്ന വിഷവസ്തുക്കളുടെ അളവു കുറയ്ക്കാനും ഇൌ കണ്ടുപിടിത്തത്തിനാവും.
ഹൈദരാബാദില്‍ ഇൌ ആഴ്ച നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ വസന്ത് കുമാര്‍ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കും.
ഉപയോഗിച്ച ബാറ്ററിയിലെ ലെഡ് ഒാക്സൈഡ് വീണ്ടെടുത്ത ശേഷം ബാറ്ററി പേസ്റ്റ്, സിട്രിക് ആസിഡില്‍ കലര്‍ത്തി ഇതിനെ 350 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന ലെഡും ലെഡ് ഒാക്സൈഡും വീണ്ടും ഉപയോഗിക്കുന്നതാണു പുതിയ രീതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല