കടുവകളുടെ ത്രികോണപ്രണയത്തിലെ സ്പര്‍ദ്ധയെ തുടര്‍ന്ന് പെണ്‍കടുവ ഒരു ആണ്‍കടുവയെ ആക്രമിച്ചു കൊന്നു. വെസ്റ്റ് ടെക്സാസിലെ എല്‍ പാസൊ മൃഗശാലയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. മൂന്ന് വയസ് പ്രായമുള്ള സെറി എന്ന മലയന്‍ വംശത്തില്‍ പെട്ട പെണ്‍കടുവ ആറ് വയസ്സുള്ള സൂയി എന്ന ആണ്‍കടുവയെ മാസങ്ങളായുള്ള പ്രണയസ്പര്‍ദ്ദയെ തുടര്‍ന്ന് ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്ന് മൃഗശാല വക്താവ് കര്‍ല മാര്‍ട്ടിനെസ് പറഞ്ഞു.
ആണ്‍കടുവയും പെണ്‍കടുവയും തമ്മില്‍ ആക്രമിക്കുക സ്വാഭാവികമായ കാര്യമല്ലെന്ന് അറിയിച്ച മൃഗശാലാ വക്താവ് കടുവകള്‍ക്കിടയില്‍ നിലനിന്ന ഒരു ത്രികോണപ്രണയത്തെ തുടര്‍ന്നുണ്ടായ സ്പര്‍ദ്ദയാണ് പെണ്‍കടുവയായ സെറിയെ ഇത്തരം ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്ന് അനുമാനിക്കുന്നതായി അറിയിച്ചു. മൃഗശാലയില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കടുവയായ മെലിയോട് സൂയി കൂടുതല്‍ അടുപ്പം കാണിച്ചതാണ് സെറിയെ സൂയിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് അനുമാനം. മെലിയെ കാലിഫോര്‍ണിയയിലെ മൃഗശാലയില്‍ നിന്നും അടുത്തിടെ എല്‍ പാസൊ മൃഗശാലയില്‍ കൊണ്ട് വന്നതായിരുന്നു.
സംഭവം നടന്ന ഉടനെ മൃഗ ഡോക്ടര്‍ എത്തിയെങ്കിലും ആണ്‍കടുവ ചത്തിരുന്നു. ലോകത്തില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മലയന്‍ വംശത്തില്‍ പെട്ടതാണ് കൊല്ലപ്പെട്ട കടുവ. ഈ വംശത്തില്‍ ഏകദേശം 500 കടുവകളെ ലോകത്ത് അവശേഷിക്കുന്നുള്ളു എന്നാണ് വേള്‍ഡ് വൈഡ് ഫൌണ്ടേഷന്‍ ഫോര്‍ നാച്വറിന്റെ റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല