നായികയായി അഭിനയിച്ച ചിത്രങ്ങള്‍ നിരന്തരം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നഷ്ടപ്പെടുമെന്ന് കരുതിയ താരറാണിപ്പട്ടം തെന്നിന്ത്യന്‍ നായിക തൃഷ കൃഷ്ണന് വീണ്ടെടുക്കുന്നു. ഇതോടെ ഉടന്‍ കല്യാണം കഴിക്കാനുള്ള തീരുമാനവും മാറ്റി വെക്കുകയാണ് 26 കാരിയായ ഈ താരം. ചിത്രങ്ങള്‍ നിരന്തരമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തൃഷ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ തന്റെ തമിഴ് ആക്ഷന്‍ ചിത്രമായ മങ്കാത്ത ബോകേ്സാഫീസില് വിജയം കണ്ടതോടെയാണ് താരം തീരുമാനം മാറ്റിയത്. ഉടന്‍ കല്യാണം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ കെട്ടുകഥകള്‍ മാത്രമാണെന്നും സിനിമയില്‍ ഇനിയും തനിക്ക് ഏറെ ചെയ്യാനുണ്ടെന്നും തൃഷ വ്യക്തമാക്കി. മങ്കാത്തയുടെ വിജയംതന്നെയാണ് ഇതിന് കാരണമായി തൃഷ എടുത്തു കാട്ടുന്നത്.
ഈ മാസം ആദ്യമാണ് തൃഷ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നല്ല പയ്യനെ കണ്ടെത്തിയാല്‍ കല്യാണത്തിന് സമ്മതമാണെന്ന് തൃഷ അമ്മയെ അറിയിക്കുകയായിരുന്നുവത്രെ. ഈ വര്‍ഷം തന്നെ വിവാഹിതയാകുന്നതിനുവേണ്ടി ചില ചിത്രങ്ങളിലെ നായികസ്ഥാനവും തൃഷ വേണ്ടെന്നുവെച്ചിരുന്നു. എന്നാല്‍ സമീപഭാവിയിലെങ്ങും വിവാഹം ഉണ്ടാകില്ലെന്നാണ് തൃഷയുടെ ഇപ്പോഴത്തെ പ്രതികരണം.
കോളിവുഡിലെ മുന്‍നിര നായികമാരിലൊരാളായ തൃഷയുടെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി നിരന്തരം പരാജയപ്പെടുകയായിരുന്നു. ഇടയ്ക്ക് അഭിനയിച്ച തെലുങ്ക്ചിത്രങ്ങളും വിജയം കണ്ടില്ല. എന്നാല്‍ ആക്ഷന്‍ ത്രില്ലറായ ‘മങ്കാത്ത’ തൃഷയ്ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു. തമിഴിലെ സൂപ്പര്‍താരമായിരുന്ന അജിത്തിന് തിരിച്ചുവരവിന് അവസരം നല്കിയ ചിത്രംകൂടിയാണ് ‘മങ്കാത്ത’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല