1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2011

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം ലോക ഒന്നാം നമ്പര്‍ താരം നെവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ നിലവിലുള്ള ചാംപ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണു സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ചിന്റെ കിരീട നേട്ടം. സ്കോര്‍ 6-2,6-4,6-7,6-1. മത്സരം നാലു മണിക്കൂര്‍ 10 മിനിട്ട് നീണ്ടു നിന്നു.

ദ്യോക്കോവിച്ച് ആകെ നാലു ഗ്രാന്‍ഡ് സ്ലാം നേടിയിട്ടുണ്ട്. ഈ വര്‍ഷം നേടുന്ന മൂന്നാം ഗ്രാന്‍ഡ് സ്ലാം ആണിത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിനെ തോല്‍പ്പിച്ചാണു ദ്യോക്കോവിച്ച് ഫൈനലില്‍ കടന്നത്.

നദാല്‍ തന്റെ 14-ാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് ഫൈനലിലാണ് മല്‍സരിച്ചത്. പത്തു തവണ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു നദാല്‍ കിരീടം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.