1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

സക്കറിയ പുത്തന്‍കുളം

UKKCYL പ്രഥമ കായിക മേളയ്ക്ക് യുകെയില്‍ എമ്പാടും വ്യാപിച്ചു കിടക്കുന്ന ക്ലാനായ യുവതി-യുവാക്കള്‍ തയ്യാറെടുപ്പില്‍. ഒക്റ്റോബര്‍ എട്ടിന് ശനിയാഴ്ച Great Barr Leisure Aldridge Road, Great Barr, Birmingham B44 8NU-ല്‍ നടത്തപ്പെടുന്ന കായികമേള UKKCYL ന്റെ എല്ലാ യൂണിറ്റുകളും അണിനിരക്കുന്ന വര്‍ണ്ണ ശബളമായ മാര്‍ച്ച് പാസ്റ്റോട്‌ കൂടി ഉത്ഘാടനം ചെയ്യപ്പെടും. തുടര്‍ന്നു വിവിധയിനം വാശിയേറിയ മത്സരങ്ങള്‍ നടത്തപ്പെടും. UKKCYL ന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള ക്ലാനായ യുവജനങ്ങള്‍ വാശിയേറിയ ഈ കായികമേളയില്‍ പങ്കെടുക്കുവാനുള്ള ആവേശത്തിലാണ്. കായികമേളക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി UKKCYL സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്:
UKKCYL President: ZubinPhilip – 07411019840
Secretary: Deep Simon – 07735252373

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.