എം.എം,എ യുടെ ഓണാഘോഷം സെപ്റ്റംബര്‍ പതിനേഴിന് ശനിയാഴ്ച രാവിലെ 10.30 ന് പ്രസിഡണ്ട് ഷാജിമോന്‍ കെ.ഡി ഉത്ഘാടനം നിര്‍വഹിക്കുന്നു. അത്ത പൂക്കളമിട്ട് കൊണ്ട് പരിപാടികള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്നു മൂന്നു മണിക്ക് അംഗങ്ങള്‍ക്ക് വേണ്ടി വടംവലിയും ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം നാല് മണിക്ക് പൊതുകലാപരിപാടികള് ഉത്ഘാടനം ചെയ്യപ്പെടും. തുടര്‍ന്നു വേദിയില്‍ അരംഗേരുന്ന കലാപരിപാടികള്‍ക്ക് നിശാ പ്രമോദ്, റീന വിത്സണ്, ശില്പ ഷാജി, ശ്രീഷ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജി സി സി യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയിട്ടുള്ള കുട്ടികള്‍ക്ക് പോള്‍സണ്‍ തോട്ടപ്പിള്ളി സ്പോന്സര് ചെയ്തിട്ടുള്ള സമ്മാനങ്ങളും വിതരണം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല