1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

ലോകത്തിലെ ഏറ്റവും പ്രായമേറിയ ഇരട്ടകളായ ജോര്‍ജ് ഷപ്പേലും ലോറി ഷപ്പേലും ഡോക്ടര്‍മാരുടെ പ്രതീക്ഷകള്‍ക്കുമപ്പുറത്തേക്ക് ജീവിക്കുന്നു. തലകൂടി ചേര്‍ന്ന നിലയില്‍ ജനിച്ച ഇരുവരുടെയും അമ്പതാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച. പിറന്നാള്‍ ആഘോഷത്തിനായി ഇരുവരും ലണ്ടനിലേക്ക് യാത്രപോകുകയും ചെയ്തു. ഇക്കാലത്തിനിടയ്ക്ക് ഈ സായാമീസ് ഇരട്ടകള്‍ തികച്ചും വ്യത്യസ്തമായ ജീവിതം നയിച്ചു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ലോറിക്ക് ഒരു കാമുകനുണ്ട് എന്നാല്‍ ഡോറി എന്ന് വിളിക്കപ്പെടുന്ന ജോര്‍ജ് ഒരു പുരുഷനെപ്പോലെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ലോറി ടെന്‍-പിന്‍ ബൗളിംഗ് ചാമ്പ്യനാണെങ്കില്‍ ഡോറി വെസ്റ്റേണ്‍ സംഗീതജ്ഞനാണ്. ഇവര്‍ ജനിച്ചപ്പോള്‍ മുപ്പത് വയസിനപ്പുറം ജീവിക്കില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ തങ്ങള്‍ ഡോക്ടര്‍ാരുടെ നിഗമനങ്ങളെയും കടത്തിവെട്ടിയെന്നും ഇക്കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും ലോറി പറഞ്ഞു.

അഞ്ചടി ഒരിഞ്ച് നീളമുള്ള ലോറി പൂര്‍ണ ആരോഗ്യവതിയായാണ് ജനിച്ചതെങ്കിലും ജനിച്ചപ്പോഴേ സ്‌പൈന ബിഫിദ രോഗം ബാധിച്ച ജോര്‍ജിന് ചലന ശേഷിയില്ല. നാലടി നാലിഞ്ച് ഉയരമുള്ള ജോര്‍ജ് വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. “ആരും വിശ്വസിക്കില്ല, എന്നാല്‍ ഞങ്ങള്‍ വളരെ സാധാരണ ജീവിതം തന്നെയാണ് നയിക്കുന്നതെന്നതാണ് സത്യം”- ജോര്‍ജ് പറയുന്നു.
ഫ്‌ളാറ്റിലൂടെ വളരെ സാധാരണ രീതിയില്‍ തന്നെ ജീവിക്കുന്ന ഇവര്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് ജനിച്ചത്. തലയുടെ മുപ്പത് ശതമാനത്തോളം ഒന്നിച്ചു ചേര്‍ന്ന ഇവരുടെ തലച്ചോറും തല ഞെരമ്പുകളും കൂടിച്ചേര്‍ന്ന നിലയിലാണ്. അതിനാലാണ് ശസ്ത്രക്രിയയിലൂടെ ഇവരെ വേര്‍തിരിക്കാന്‍ സാധിക്കാതെ വന്നത്. മാതാപിതാക്കള്‍ക്ക് ഇവരെ പരിചരിക്കാന്‍ സാധിക്കില്ല എന്ന് വന്നതോടെ കോടതി ഉത്തരവ് പ്രകാരം ഒരു മാനസിക ആരോഗ്യ സ്ഥാപനം ഇവരെ ഏറ്റെടുക്കുകയായിരുന്നു. ഇവിടുത്തെ അന്തേവാസികളേറെയും മാനസിക വളര്‍ച്ചയില്ലാത്തവരാണെങ്കിലും ഈ ഇരട്ടകള്‍ക്ക് അത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

ശാരീരികമായല്ലാതെ മറ്റു മനനുഷ്യരില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു വ്യത്യസവുമില്ലെന്ന് ലോറി വ്യക്തമാക്കി. സ്‌കൂളുകളില്‍ ഉന്നത വിജയമാണ് ഇരുവരും കരസ്ഥമാക്കിയത്. പിന്നീട് 21ാം വയസില്‍ ഇവരെ വളര്‍ത്തിയ സ്ഥാപനത്തിന്റെ സഹായത്തോടെ കോടതി ഉത്തരവ് നേടി ലോറി സെക്രട്ടേറിയല്‍ കോളേജില്‍ ചേരുകയും വിജയിക്കുകയും ചെയ്തു. കര്‍ട്ടന്‍ വച്ച് തിരിച്ച രണ്ട് മുറികളിലായാണ് ഇരുവരും ഉറങ്ങുന്നത്. ലോറിയുടേത് തികച്ചും ഒരു പെണ്‍കുട്ടിയുടേതു പോലുള്ള മുറിയാണെങ്കില്‍ ജോര്‍ജിന്റേത് സംഗീതോപകരണങ്ങളും പോസ്റ്ററുകളും നിറഞ്ഞ മുറിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.