ഭീകരവിരുദ്ധ പോരാട്ടത്തില്‍ വിശ്വസിക്കാനാവാത്ത സഖ്യകക്ഷിയാണു പാക്കിസ്ഥാനെന്നു യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്. നിര്‍ണായക ഘട്ടത്തില്‍ യുഎസിനെ കൈവിട്ട് അല്‍ഖായിദയെ രഹസ്യമായി തുണയ്ക്കുകയാണ് പാക്കിസ്ഥാന് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബൈഡന് മനസ്സു തുറന്നത്.
യുഎസുമായി കൂടുതല്‍ സഹകരിച്ചുപോകേണ്ടതു പാക്കിസ്ഥാന്റെ ഉത്തമതാല്പര്യത്തില്പെട്ടതാണെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. പാക്കിസ്ഥാന്റെ ചുവടുമാറ്റം കൊണ്ടുണ്ടായ ഫലം അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികര്‍ക്കുണ്ടായ ജീവനാശമാണ്. അതേസമയം മറ്റ് അവസരങ്ങളില്‍ പാക്കിസ്ഥാന് സഹായിച്ചിരുന്നുവെന്നും പറഞ്ഞു.
ഉസാമ ബിന്‍ ലാദനെ പാക്ക് പട്ടാളത്താവളമായ അബട്ടാബാദില്‍ മേയ് രണ്ടിന് വധിച്ച യുഎസ് സൈനിക നടപടിയെതുടര്ന്നാണു പാക്ക്-യുഎസ് ബന്ധം തീര്‍ത്തും മോശമായത്. ബിന്‍ ലാദന്റെ വധത്തോടെ അല്ഖായിദയ്ക്കു കനത്ത അടിയേറ്റു. ഭീകരസംഘത്തിനു സോമാലിയയിലും മറ്റും പോഷകസംഘടനകളുണ്ടെങ്കിലും അവ ചിതറിയിരിക്കുകയാണ്. യുഎസ് അവയെ നിരന്തരം വേട്ടയാടുകയാണ്. അതുകൊണ്ട് പത്തുവര്‍ഷം മുമ്പത്തേതിലും സുരക്ഷിതമാണു യുഎസ് ഇപ്പോള്‍. എങ്കിലും ‘ചെന്നായ്ക്കളുടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായേക്കാം- ബൈഡന് പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല