അമേരിക്കയില്‍ ദാരിദ്ര്യം വര്‍ധിക്കുന്നുവെന്ന് സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദേശീയ ദാരിദ്ര്യ ശരാശരിയില്‍ വര്‍ധനവുണ്ടായതായാണ് കണക്ക്. 2009 ല്‍ 14.3 ശതമാനം ആയിരുന്നു ദാരിദ്ര്യനിരക്കെങ്കില്‍ 2010 ല്‍ ഇത് 15.1 ശതമാനമാണ്.
2010 ലെ കണക്ക് പ്രകാരം അമേരിക്കയില്‍ 46.2 മില്യണ്‍ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതായത് ഓരോ ആറ് പേരില്‍ ഒരാള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് പുതിയ സെന്‍സസ് കണക്കിലെ വെളിപ്പെടുത്തല്‍. 52 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിരക്കാണിത്.
ആഗോള സാമ്പത്തിക മാന്ദ്യം 2007 മുതല്‍ അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ളവ വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യം അമേരിക്കയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങളും നഷ്ടമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല