സ്വന്തം ലേഖകൻ: മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉടലെടുത്തിരുന്നു. ഒരുമാസം മുമ്പായിരുന്നു ഇത്. ഈ അധ്യാപകനാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു.
കോണ്‍ഫ്ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഒരു മാസം മുൻപ് സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് ആരോപിച്ച് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. മുസ്ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടതിനു ശേഷമാണ് സാമുവേൽ മതനിന്ദ നടത്തിയെന്നായിരുന്നു ആരോപണം.
സംഭവത്തിൽ പ്രതിഷേധിച്ചവർക്കായി സ്കൂളില്‍ വിളിച്ച യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഭീകരബന്ധമുണ്ടെന്നും തീവ്രവാദസംഘടനകളുടെ പങ്ക് അന്വേഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭീകരർ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല