സ്വന്തം ലേഖകൻ: ബഹ്റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക് ജനുവരി 21 വരെ രാജ്യത്ത് തങ്ങാം.
കോവിഡ് വ്യാപനത്തെത്തുടർന്ന് വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ നീട്ടിനൽകിയ മൂന്നു മാസത്തെ കാലാവധി ഒക്ടോബർ 21ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജനുവരി 21 വരെ നീട്ടാൻ തീരുമാനിച്ചത്. എല്ലാ സന്ദർശക വീസ കളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടുന്നതാണ്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് എൻ.പി.ആർ.എയുടെ പ്രഖ്യാപനം. സന്ദർശക വീസ കളുടെ കാലാവധി നീട്ടുന്നതിന് ഇ-വീസ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതില്ല. സ്വയമേവ തന്നെ കാലാവധി പുതുക്കപ്പെടുന്നതാണ്.
കോവിഡ് മഹാമാരി തുടങ്ങിയതു മുതൽ റെസിഡൻസി പെർമിറ്റ് ഉൾപ്പെടെയുള്ളവയുടെ കാലാവധി നീട്ടിനൽകി എൻ.പി.ആർ.എ പ്രവാസികളുടെ സഹായത്തിനെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല