സ്വന്തം ലേഖകൻ: ബജറ്റ് വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് 21 റിയാലാണ് നിരക്ക്. കോവിഡ് ഇൻഷൂറൻസ് ഉൾപ്പെടെ തുകയാണിത്. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്.
നവബർ അവസാനം വരെ ഇൗ നിരക്കിൽ യാത്ര ചെയ്യാമെന്ന് സലാം എയർ അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ www.salamair.com എന്ന വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻസി വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിൽ നിന്ന് ഒമാനിലേക്ക് അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നും ഇതേ നിരക്കിൽ സർവീസ് നടത്തുമെന്ന് സലാം അറിയിച്ചു. എയർ ബബിൾ ധാരണപ്രകാരം കേരളത്തിൽ കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തിനും സലാം എയർ സർവീസ് നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല