സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധെപ്പട്ട കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യ ഇല്ല.
ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഖത്തറിെൻറ യാത്രാനയത്തിൻെറ ഭാഗമായുള്ള കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്.അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്ഥകൾ താഴെ:
ഇത്തരം രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കൊവിഡ് -19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ഈ സമയം യാത്രക്കാരൻെറ ഇഹ്തിറാസ് ആപ്പിലെ നിറം മഞ്ഞ ആയിരിക്കും. യാത്രക്കാരന് ക്വാറൻറീൻ നിർബന്ധമായി എന്നാണിതുകൊണ്ട് അർഥമാക്കുന്നത്. ഒരാഴ്ചക്ക് ശേഷം ഹെൽത്ത് സെൻററിലെ കൊവിഡ് പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവാണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവാണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.
ഇന്ത്യയടക്കമുള്ള കൊവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിൻെറ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് ഖത്തർ എയർവേസിൽ വരുന്നവർ അംഗീകൃത കൊവിഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽ നിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക് ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കൊവിഡ് പരിശോധന നടത്തും. നെഗറ്റിവാണെങ്കിൽ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറൻറീൻ.
ഖത്തറിലേക്ക് മടങ്ങുന്നവർ മുൻകൂട്ടി ഹോട്ടൽ ക്വാറൻറീൻ ഡിസ്കവർ ഖത്തർ വഴി ബുക്ക് ചെയ്തിരിക്കണം. ചെറിയ കുട്ടികളുള്ള സ്ത്രീകൾക്കടക്കം ഹോം ക്വാറൻറീൻ മതി. എന്നാൽ, ആരോഗ്യമന്ത്രാലയം അനുശാസിക്കുന്ന സൗകര്യം വീടുകളിൽ ഉണ്ടാകണം. ഖത്തർ വീസ യുള്ള ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ സ്പോൺസർ വഴി ഖത്തർ പോർട്ടലിലൂടെ ‘എക് സപ്ഷനൽ എൻട്രി പെർമിറ്റ്’ എടുത്തിരിക്കണം. ഇത് കിട്ടിയവർക്ക് മാത്രമേ മടങ്ങിയെത്താൻ കഴിയൂ. ഗാർഹികജോലിക്കാർക്കടക്കം ഇത് ബാധകമാണ്.കൊവിഡിൻെറ പശ്ചാത്തലത്തിൽ രാജ്യത്തേക്കുള്ള വരവും പോക്കും സംബന്ധിച്ച വിവിധ വ്യവസ്ഥകൾ തുടരാൻ ഖത്തർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ചെറിയ ചില മാറ്റങ്ങളോടെ ഒക്ടോബർ 22 മുതൽ ഇത് പ്രാബല്യത്തിലായി.-
പുതുക്കിയ പട്ടിക
ബ്രൂണെ ദാറുസ്സലാം, തായ്ലൻഡ്, ചൈന, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, ദക്ഷിണ കൊറിയ, ക്യൂബ, ഹംഗറി, ഫിൻലൻഡ്, ലാത്വിയ, എസ്തോണിയ, നോർവേ, ഇറ്റലി, ലിത്വേനിയ, ഗ്രീസ്, സ്ലോവാക്യ, അയർലൻഡ്, ജർമനി, സ്ലൊവീനിയ, ജപ്പാൻ, ഡെന്മാർക്ക്, സൈപ്രസ്, ബ്രിട്ടൻ, കാനഡ, തുർക്കി, പോളണ്ട്, ഓസ്ട്രിയ, അൾജീരിയ, നെതർലൻഡ്സ്, ഐസ്ലൻഡ്, ഫ്രാൻസ്, െക്രായേഷ്യ, സ്വിറ്റ്സർലൻഡ്, മൊറോകോ, ആസ്ട്രേലിയ, ബെൽജിയം, പോർചുഗൽ, സ്വീഡൻ, ഉറുഗ്വായ്, ബൾഗേറിയ, മാലദ്വീപ്, മാൾട്ട, മെക്സികോ, റുമേനിയ, റഷ്യൻ ഫെഡറേഷൻ, സെർബിയ, സിംഗപ്പൂർ, തായ്വാൻ.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല